
സൂപ്പർ മൂണും ബ്ലൂ മൂണും ഒന്നിച്ചെത്തും: ലോകം കാത്തിരുക്കുന്ന ചാന്ദ്ര വിസ്മയം
ദൃശ്യവുരുന്നൊരുക്കി വീണ്ടുമൊരു ആകാശക്കാഴ്ച. ഈ വർഷത്തെ ആദ്യത്തെ സൂപ്പർമൂണിനാണ് ഇന്ന് ലോകം കാത്തിരിക്കുന്നത്. സൂപ്പർമൂണിനൊപ്പം ബ്ലൂ മൂൺ പ്രതിഭാസവും കാണാനാവും. ഇന്ത്യയിൽ ഇന്ന് രാത്രി 11.56 മുതലാണ് സൂപ്പർമൂൺ കാണാനാവുക. മൂന്ന് ദിവസത്തോളം ആകാശത്ത് സൂപ്പർമൂൺ ദൃശ്യമാകും. ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രൻ ഏറ്റവും അടുത്തു നിൽക്കുന്ന സമയത്തെ പൂർണ ചന്ദ്രനെയാണ് സൂപ്പർമൂൺ എന്ന് പറയുന്നത്. ഈ വർഷത്തെ ഏറ്റവും വലുപ്പവും തിളക്കമുള്ളതുമായ പൂർണചന്ദ്രനാണ് ഇന്ന് കാണാനാവുക. ഈ വർഷം വരാനിരിക്കുന്നതിൽ നാല് സൂപ്പർമൂണുകളിൽ ആദ്യത്തേതാണ് ഇത്. അപ്പോൾ…