
ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ; സൂപ്പർ എട്ടിൽ ജയത്തോടെ തുടങ്ങി ഇന്ത്യ ; അഫ്ഗാനിസ്ഥാനെ തകർത്തത് 47 റൺസിന്
ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ജയത്തോടെ തുടങ്ങി ഇന്ത്യ. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ 47 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 182 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. സൂര്യകുമാര്‍ യാദവിന്റെ (53) ഇന്നിംഗ്സാണ് മികച്ച ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഹാര്‍ദിക് പാണ്ഡ്യ (32) നിര്‍ണായക പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ അഫ്ഗാന്‍ 20 ഓവറില്‍ 134ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് അഫ്ഗാനെ തകര്‍ത്തത്….