മാറ്റത്തിന് ഒരുങ്ങി സൂപ്പർ കപ്പ്; ഇനി എഫ് എ കപ്പ് മാതൃകയിൽ മാസങ്ങൾ നീണ്ട് നിൽക്കും

ഇന്ത്യൻ സൂപ്പർ കപ്പ് ഫുട്‌ബോൾ ടൂർണമെന്റിൽ അടിമുടി മാറ്റത്തിന് ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ. വരാനിരിക്കുന്ന സീസൺ മുതൽ ഏഴ് മാസത്തോളം നീണ്ടുനിൽക്കുന്ന വിധത്തിലാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഇംഗ്ലണ്ടിലെ എഫ് എ കപ്പ് മാതൃകയിലാക്കാനാണ് തീരുമാനം. നിലവിൽ ഒരു മാസത്തിൽ താഴെയാണ് ചാമ്പ്യൻഷിപ്പിന്റെ ദൈർഘ്യം. ഇത്തവണത്തെ സൂപ്പർ കപ്പ് ജനുവരി എട്ടിന് തുടങ്ങി ജനുവരി 28ന് അവസാനിച്ചിരുന്നു. ഫൈനലിൽ ഒഡീഷയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കി ഈസ്റ്റ്ബംഗാൾ കിരീടവും ചൂടി. ഐഎസ്എൽ-ഐലീഗിലെ 16 ക്ലബുകളാണ് പരസ്പരം മാറ്റുരക്കുന്നത്….

Read More

സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് സൂപ്പർ തുടക്കം; ഷില്ലോങ് ലജോങിനെ തോൽപ്പിച്ചത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്

കലിംഗ സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. ഗ്രൂപ്പ് ബിയിൽ ഐ-ലീഗ് ക്ലബ് ഷില്ലോങ് ലജോങിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്സിനായി ക്വാമെ പെപ്ര ഇരട്ട ഗോളുകൾ നേടിയപ്പോൾ മുഹമ്മദ് ഐമൻ ഒരു ഗോൾ നേടി. റെനാൻ പൗളീഞ്ഞോ ഷില്ലോങ് ലജോങിൻ്റെ ആശ്വാസ ഗോൾ നേടി. പ്രമുഖ താരങ്ങളെയൊക്കെ അണിനിരത്തിയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. അതുകൊണ്ട് തന്നെ കളത്തിൽ ബ്ലാസ്റ്റേഴ്സിന് തന്നെയായിരുന്നു ആധിപത്യം. 15ആം മിനിട്ടിൽ ഡയമൻ്റക്കോസ് നൽകിയ ഒരു ത്രൂ ബോളിൽ നിന്ന് ക്വാമെ…

Read More

സൂപ്പർകപ്പുയർത്തി മാഞ്ചസ്റ്റർ സിറ്റി; ഇത് ചരിത്രം

ചരിത്രത്തിലാദ്യമായി യുവേഫ സൂപ്പർ കപ്പ് സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. ഫൈനലിൽ സ്പാനിഷ് ക്ലബ്ബായ സെവിയ്യയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തറപറ്റിച്ചാണ് സിറ്റി കന്നിക്കിരീടം നേടിയത്. കളിയുടെ മുഴുവൻ സമയത്തും ഇരു ടീമുകളും 1-1 എന്ന നിലയിൽ സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. സിറ്റിക്കായി കോൾ പാമറും സെവിയ്യക്കായി യൂസുഫ് എൻ നെസീരിയും ഗോൾ നേടി. ഷൂട്ടൗട്ടിൽ 5-4 എന്ന നിലയിലായിരുന്നു സിറ്റിയുടെ ജയം. സിറ്റിയെ ഞെട്ടിച്ച് സെവിയ്യയാണ് ആദ്യം സ്കോർ ചെയ്തത്. അല്യൂണയുടെ ക്രോസിൽ നിന്ന് സിറ്റി…

Read More