സൂപ്പർ ഓവറിന്റെ അവസാനത്തിൽ ജയിച്ചു; ജനങ്ങൾ തനിക്ക് മൂന്ന് തവണ തന്ന വിശ്വാസം നാലാം തവണയും തന്നു: ശശി തരൂർ

സൂപ്പർ ഓവറിന്റെ അവസാനത്തിൽ നമ്മുക്ക് ജയിക്കാൻ സാധിച്ചുവെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥിയും സിറ്റിങ് എം.പിയുമായ ശശി തരൂര്‍. പ്രതീക്ഷിക്കാത്ത വെല്ലുവിളി നേരിടേണ്ടി വന്നെങ്കിലും അവസാനത്തിൽ അനന്തപുരിയിലെ ജനങ്ങൾ തനിക്ക് മൂന്ന് തവണ തന്ന വിശ്വാസം നാലാം തവണയും തന്നു. അവർക്ക് വേണ്ടി ആത്മാർഥതയോടെ പ്രവർത്തിക്കുമെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞു. 15879 ലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനെയാണ് തരൂർ പരാജയപ്പെടുത്തിയത്. എൽ.ഡി.എഫ് സ്ഥാനാർഥിയായ പന്ന്യൻ രവീന്ദ്രന് മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. വോട്ടെണ്ണലിന്‍റെ തുടക്കം…

Read More

ഇന്‍സ്റ്റാഗ്രാം ആപ്പില്‍ എച്ച്ഡിആര്‍ സൗകര്യം അവതരിപ്പിച്ചു; ഇനി ചിത്രങ്ങളും വീഡിയോകളും കൂടുതല്‍ മികവുറ്റതാകും

ഇന്‍സ്റ്റാഗ്രാമിന്റെ ഐഫോണ്‍ ആപ്പില്‍ ഇനി ചിത്രങ്ങളും വീഡിയോകളും കൂടുതല്‍ മികവുറ്റതാകും. ഐഫോണ്‍ 12 ലും അതിന് ശേഷം പുറത്തിറങ്ങിയ ഐഫോണുകളിലുമുള്ള ഇന്‍സ്റ്റാഗ്രാം ആപ്പില്‍ എച്ച്ഡിആര്‍ സൗകര്യം അവതരിപ്പിച്ചു. ഇതോടെ ആപ്പില്‍ എച്ച്ഡിആര്‍ (ഹൈ ഡൈനാമിക് റേഞ്ച്) വീഡിയോകളും ചിത്രങ്ങളും അപ് ലോഡ് ചെയ്യാനും കാണാനും സാധിക്കും. നേരത്തെ, മെറ്റയും സാംസങും സഹകരിച്ച് പുതിയ ഗാലക്‌സി എസ്24 ന് വേണ്ടി പുതിയ ‘സൂപ്പര്‍ എച്ച്ഡിആര്‍’ ഫീച്ചറും അവതരിപ്പിച്ചിരുന്നു. ഈ ഫീച്ചറാണ് ഇപ്പോള്‍ ഐഫോണുകളില്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ആന്‍ഡ്രോയിഡിലേത് പോലെ…

Read More