കടുത്ത ചൂട്;  മലയാളി പൊലീസുകാരൻ  സൂര്യാഘാതമേറ്റു മരിച്ചു

രാജ്യ തലസ്‌ഥാനത്തെ കടുത്ത ചൂടിൽ മലയാളി പൊലീസുകാരൻ സൂര്യാഘാതമേറ്റു മരിച്ചു. ഉത്തംനഗർ ഹസ്സാലിൽ താമസിക്കുന്ന കോഴിക്കോട് വടകര സ്വദേശി കെ. ബിനേഷ് (50) ആണ് മരിച്ചത്. ഡൽഹി പൊലീസിൽ അസിസ്‌റ്റന്റ് സബ് ഇൻസ്പെക്ടറാണ്. വസീറാബാദ് പൊലീസ് ട്രെയിനിങ് സെന്ററിൽ നടക്കുന്ന പ്രത്യേക പരിശീലനത്തിനിടെയാണ് ബിനേഷിന് സൂര്യാഘാതമേറ്റത്. പരിശീലനത്തിനുള്ള 1400 അംഗ പൊലീസ് സംഘത്തിൽ ബിനേഷ് ഉൾപ്പെടെ 12 മലയാളികളാണുണ്ടായിരുന്നത്. ചൂടേറ്റു തളർന്നു തലകറങ്ങി വീണ ബിനേഷിനെ ആദ്യം അടുത്തുള്ള ശുഭം ആശുപത്രിയിലെത്തിച്ചു. ആരോഗ്യസ്‌ഥിതി മോശമായതോടെ പശ്ചിംവിഹാർ ബാലാജി…

Read More

കെട്ടിടനിര്‍മ്മാണ തൊഴിലാളി സൂര്യാഘാതമേറ്റ് കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം പാറശ്ശാല പ്ലാമുട്ടുകടയില്‍ കെട്ടിടനിര്‍മ്മാണ തൊഴിലാളി സൂര്യാഘാതമേറ്റ് കുഴഞ്ഞുവീണ് മരിച്ചു. മാവിളക്കടവ്, കഞ്ചാംപഴിഞ്ഞി സ്വദേശി ഫ്രാന്‍സിസാണ് മരിച്ചത്. 55 വയസായിരുന്നു. പ്ലാമൂട്ടുകടയില്‍ കെട്ടിടനിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കെയാണ് ഫ്രാന്‍സിസ് കുഴഞ്ഞു വീണത്. തൊഴിലാളികള്‍ ഇടയക്ക് വിശ്രമിച്ചശേഷമാണ് പണിയെടുത്തിരുന്നത്. എങ്കിലും കടുത്ത ചൂടുമൂലം കാരണം പണിസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ശരീരമാകെ പൊള്ളിയ നിലയിലായിരുന്നു. ഉടന്‍ മറ്റു തൊഴിലാളികള്‍ പാറശ്ശാല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Read More