
‘നോ പറയേണ്ടിടത്ത് നോ പറയാനും ഇറങ്ങിപ്പോകേണ്ടിടത്ത് അത് ചെയ്യാനും സ്ത്രീകൾ റെഡിയാകണം’; സണ്ണി ലിയോൺ
നോ പറയേണ്ടിടത്ത് നോ പറയാനും ഇറങ്ങിപ്പോകേണ്ടിടത്ത് അത് ചെയ്യാനും സ്ത്രീകൾ തയാറാവണമെന്ന് നടി സണ്ണി ലിയോൺ. നഷ്ടമാകുന്ന അവസരങ്ങളല്ല, നിലപാടാണ് പ്രധാനമെന്ന് അവർ പറഞ്ഞു. ഏറ്റവും ഒടുവിൽ സത്യം തന്നെയാകും ജയിക്കുകയെന്ന് നടൻ പ്രഭുദേവയും പ്രതികരിച്ചു. സിനിമാ രംഗത്തെ ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള വിവാദങ്ങളെക്കുറിച്ച് ഒരു മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു ഇരുവരും. ‘ഇപ്പോൾ അല്ല, വളരെക്കാലം മുതൽ സിനിമാ മേഖലയിൽ ഇത്തരം കാര്യങ്ങൾ തുടരുന്നുണ്ട്. അതിനാൽ തന്നെ സ്ത്രീകൾ പ്രതികരിക്കണം. എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അവിടെ പിന്നെ ഒരു നിമിഷം…