
പോരാട്ടം ഡൽഹിയിലെ ജനങ്ങൾക്ക് വേണ്ടി; സുനിത കെജ്രിവാളിനെ സന്ദർശിച്ച് കനയ്യകുമാർ
ആം ആദ്മി പാർട്ടി (എ.എ.പി) അധ്യക്ഷൻ അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളിനെ സന്ദർശിച്ച് കോൺഗ്രസിന്റെ നോർത്ത് ഈസ്റ്റ് ഡൽഹി സ്ഥാനാർഥി കനയ്യകുമാർ. ഡൽഹിയിലെ ജനങ്ങൾക്ക് വേണ്ടിയാണ് എ.എ.പിയും കോൺഗ്രസും പോരാടുന്നതെന്ന് കൂടികാഴ്ചക്ക് ശേഷം അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിലനിൽക്കുന്ന ഏകാധിപത്യത്തിനെതിരെയാണ് തങ്ങൾ പോരാടുന്നതെന്നും ഒരുമിച്ച് ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുമെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ കനയ്യകുമാർ പറഞ്ഞു. എ.എ.പിയുടെയും കോൺഗ്രസിന്റെയും സംയുക്ത പ്രചാരണത്തെക്കുറിച്ച് ചർച്ച നടന്നോ എന്ന ചോദ്യത്തിന്, ഡൽഹിയിലെ സീറ്റുകളിൽ മാത്രമല്ല, 543 സീറ്റുകളിലും ഇൻഡ്യ മുന്നണിയിലെ…