ബഹിരാകാശത്തും ഒളിംപിക്‌സ്; ഒളിംപിക്‌സിൽ പങ്കെടുക്കുന്ന അത്‌ലീറ്റുകൾക്ക് ആശംസയുമായി ബഹിരാകാശ സാഞ്ചാരികൾ

ഒളിംപിക്‌സ് ആവേശം അങ്ങ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുമെത്തി. ഒളിംപിക്‌സ് ആഘോഷമാക്കിയ ബഹിരാകാശ സ‍ഞ്ചാരികളു‌ടെ വീഡിയോ നാസയാണ് പുറത്തുവിട്ടത്. സുനിത വില്യംസടക്കമുള്ള ബഹിരാകാശ സഞ്ചാരികൾ ചേർന്ന് ഐഎസഎസിൽ ഒരു ചെറിയ ഒളിംപിക്‌സ് സംഘടിപ്പിച്ചു. കീഴ്വഴക്കം മുടക്കാതെ ഒളിംപിക് ദീപശിഖ കൈമാറിയ ശേഷമാണ് മത്സരങ്ങൾ ആരംഭിച്ചത്. ഡിസ്‌കസ് ത്രോ, ജിംനാസ്റ്റിക്‌സ്, ബാർ ലിഫ്റ്റിങ്, ഷോട്ട് പുട്ട് എന്നീ ഇവന്റുകൾ സഞ്ചാരികൾ രസകരമായി അവതരിപ്പിച്ചു. പാരിസ് ഒളിംപിക്‌സിൽ പങ്കെടുക്കുന്ന അത്‌ലീറ്റുകൾക്ക് ആശംസകൾ നൽകാനായി ആയിരുന്നു ബഹിരാകാശത്തെ ഈ ഒളിംപിക്‌സ് പ്രകടനം.

Read More

സുരക്ഷിതരായി തിരിച്ചുവരാനാകുമെന്ന വിശ്വാസമുണ്ട്; ബഹിരാകാശത്ത് വാർത്താസമ്മേളനവുമായി സുനിത

ബഹിരാകാശനിലയത്തിൽ(ഐ.എസ്.എസ്.)നിന്ന് ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിൽതന്നെ സുരക്ഷിതരായി ഭൂമിയിൽ തിരിച്ചെത്താൻ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് നാസാ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച് വിൽമോറും. ഐ.എസ്.എസിൽനിന്നു ബുധനാഴ്ച നടത്തിയ തത്സമയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ജൂൺ അഞ്ചിനാണ് ഇരുവരും ഐ.എസ്.എസിൽ പോയത്. രണ്ടാഴ്ചതങ്ങി തിരിച്ചുവരാനുദ്ദേശിച്ചായിരുന്നു യാത്ര. എന്നാൽ, സ്റ്റാർലൈനറിലെ ഹീലിയം ചോർച്ചയും മറ്റു തകരാറുകളും കാരണം തിരിച്ചുവരവ് മുടങ്ങി. ഐ.എസ്.എസിൽ കൂടുതലായി കഴിയുന്ന സമയം പരീക്ഷണങ്ങളുമായി ആസ്വദിക്കുകയാണെന്ന് സുനിത പറഞ്ഞു. നിലയത്തിലേക്കുള്ള യാത്രയ്ക്കിടെ സ്റ്റാർലൈനർ പേടകത്തിന്റെ ത്രസ്റ്ററുകൾക്ക് തകരാർ സംഭവിക്കാനുള്ള…

Read More

അന്താരാഷ്ട്ര ബ​ഹിരാകാശ നിലയത്തിൽ കുടുങ്ങി സുനിത വില്യംസും ബാരി വിൽമോറും; രക്ഷകനായി വരുന്നത് ഇലോൺ മസ്കോ?

ബഹിരാകാശ സ‍ഞ്ചാരികളായ സുനിത വില്യംസും ബാരി വിൽമോറും അന്താരാഷ്ട്ര ബ​ഹിരാകാശ നിലയത്തിൽ കുടുങ്ങി. ഇനി രക്ഷകൻ ഇലോൺ മസ്കോ? അന്താരാഷ്ട്ര ബ​ഹിരാകാശ നിലയത്തിലേക്ക് സുനിത വില്യസിനെയും ബാരി വിൽമോറിനെയും വഹിച്ചുകൊണ്ടുപോയ സ്റ്റാർലൈനർ പേടകം തകരാറിലായതിനാൽ ഭൂമിയിലേക്കുള്ള ഇരുവരുടെയും മടക്കയാത്ര അനിശ്ചിതത്വത്തിലാണ്. ജൂൺ 5ന് ഭൂമിയിൽ നിന്ന് പുറപ്പെട്ട സ്റ്റാർലൈനർ പേടകം ജൂൺ 7 നാണ് ഇന്റ്റർനാഷണൽ സ്പെയ്സ് സ്റ്റേഷനിൽ ഡോക്ക് ചെയ്തത്. ഒരാഴ്ച്ച നീണ്ടു നിന്ന ​ദൗത്യത്തിന് ശേഷം ജൂൺ 13നാണ് തിരിച്ചു വരാനിരുന്നത്. എന്നാൽ ​ഹീലിയം…

Read More

പേടകത്തിന്റെ തകരാർ പരിഹരിച്ചില്ല ; ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസിന്റെ മടക്കയാത്ര പ്രതിസന്ധിയിൽ തുടരുന്നു

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസിന്‍റെ ഭൂമിയിലേക്കുള്ള മടക്കയാത്ര അനിശ്ചിതത്വത്തിൽ. പേടകത്തിലെ തകരാർ പരിഹരിക്കാത്തതാണ് മടക്കയാത്ര വൈകാൻ കാരണമെന്നാണ് സൂചന. സുനിത വില്യംസും ബുഷ് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചത് ഈ മാസം ഏഴിനായിരുന്നു. പതിമൂന്നാം തിയതി മടങ്ങുമെന്നായിരുന്നു ആദ്യതീരുമാനം. പിന്നീടത് 18 ലേക്കും 23 ലേക്കും മാറ്റി. ബോയിങ് സ്റ്റാർ ലൈനർ പേടകത്തിലെ ഹീലിയം ചോർച്ച പൂർണ്ണമായി പരിഹരിച്ചിട്ടില്ല എന്നാണ് സൂചനകൾ. മടക്കയാത്രയ്ക്കായി പേടകത്തിന്‍റെ പരിശോധനകൾ നടക്കുകയായിരുന്നു…

Read More

സുനിത വില്യംസ് ഭൂമിയിലെത്താൻ സമയമെടുക്കും; ബോയിങ് സ്റ്റാർലൈനറിന്റെ തിരിച്ചുവരവ് നീട്ടിവച്ച് നാസ

ബഹിരാകാശ പേടകം ബോയിങ് സ്റ്റാർലൈനറിന്റെ തിരിച്ചുവരവ് നീട്ടിവച്ച് നാസ. ഇന്ത്യൻ വംശജ സുനിത വില്യംസ് അടക്കമുള്ള ബഹിരാകാശ യാത്രികർ രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്ന് (ഐഎസ്എസ്) ഭൂമിയിലേക്കു തിരികെ വരാനുള്ള തീയതി ജൂൺ 22 ആയി പുതുക്കി. ജൂൺ 18ന് തിരിച്ചുവരാനാണു ലക്ഷ്യമിട്ടിരുന്നത്. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ അപകടകാരിയായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയെന്ന റിപ്പോർട്ടിനു പിന്നാലെയാണു ദൗത്യം നീട്ടിവച്ചത്. സുനിതാ വില്യംസിനും സഹയാത്രികൻ ബാരി യൂജിൻ ബുഷ് വിൽമോറിനും ബഹിരാകാശ നിലയത്തിൽ 4 ദിവസം കൂടുതലായി ചെലവിടേണ്ടിവരും. മടക്കയാത്ര…

Read More

ബഹിരാകാശ നിലയത്തിൽ സുനിത വില്യംസിനും സംഘത്തിനും ഭീഷണിയായി സൂപ്പർബഗ്; ഒരാഴ്ച നീണ്ട നിരീക്ഷണത്തിന് ശേഷമേ ഭൂമിയിലേക്ക് മടങ്ങാനാകു

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സുനിത വില്യംസ് അടക്കമുള്ള ബഹിരാകാശ സഞ്ചാരികൾക്ക് ഭീഷണിയായി അപകടകാരിയായ ബാക്ടീരിയയുടെ സാന്നിധ്യം. ആന്റി മൈക്രോബിയൽ മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള മൾട്ടി ഡ്രഗ് റസിസ്റ്റന്റ് ബാക്ടീരിയയായ എന്ററോബാക്ടർ ബുഗൻഡൻസിസാണ് വില്ലനായി എത്തിരിക്കുന്നത്. സൂപ്പർബഗ് എന്ന് വിളിക്കുന്ന ഇവ മാരകമായി ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. എറെക്കാലമായി സ്പെയസ് സ്റ്റേഷനിലുണ്ടായിരുന്ന ഇവ, അതിനുള്ളിലെ അടഞ്ഞ അന്തരീക്ഷത്തിൽ ജനിതകമാറ്റത്തിലൂടെ കൂടുതൽ ശക്തിയാർജിച്ചു എന്ന് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ ശാസ്ത്രജ്ഞനായ ഡോ.കസ്തൂരി വെങ്കിടേശ്വരൻ നേതൃത്വം നൽകിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഭൂമിയിൽ‌നിന്ന്…

Read More

സുനിത വില്യംസും ബച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തി; സുനിത സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ യാത്ര ചെയ്ത ആദ്യ വനിത

ഒടുവിൽ നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ സുരക്ഷിതമായി എത്തി. ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ ദൗത്യമാണ് വിജയം കണ്ടത്. ഇതോടെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ യാത്ര ചെയ്ത ആദ്യ വനിതയെന്ന നേട്ടവും, ഒരു പുതിയ ബഹിരാകാശ പേടകത്തിന്റെ ആദ്യ പരീക്ഷണം നടത്തുന്ന വനിതയെന്ന നേട്ടവും സുനിതയ്ക്ക് സ്വന്തം. ഏറെ ആഹ്ലാദത്തോടെ നൃത്തം ചെയ്തുകൊണ്ടായിരുന്നു സുനിത വില്യംസിന്റ ബഹിരാകാശ നിലയത്തിലേക്കുള്ള എൻട്രി. യു എസിലെ ഫ്‌ളോറിഡയിലുള്ള കേപ്പ് കനവറല്‍…

Read More

സുനിത വില്യംസ് യാത്ര ചെയ്യുന്ന ബഹിരാകാശ പേടകത്തിൽ ഹീലിയം ചോർച്ച ; പരിഹരിച്ചെന്ന് നാസ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര തുടരുന്നതിനിടെ ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിൽ ഹീലിയം ചോർച്ച കണ്ടെത്തി. നിലവിൽ യാത്രാപേടകം സുരക്ഷിതമാണ്. ഇന്ന് രാത്രി ഒന്‍പതരയ്ക്ക് ശേഷമാകും പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുക. ഇന്നലെ രാത്രി 8.22നായിരുന്നു വിക്ഷേപണം. വിക്ഷേപണത്തിന് മുന്‍പ് തന്നെ തിരിച്ചറിയുകയും സുരക്ഷ പ്രശ്നമില്ലെന്ന് വിലയിരുത്തുകയും ചെയ്ത ഒരു ചോർച്ചയ്ക്ക് പുറമേ രണ്ടിടത്ത് കൂടിയാണ് പുതിയ ചോർച്ച കണ്ടെത്തിയത്. രണ്ട് ഹീലിയം വാൾവുകൾ അടച്ച് പ്രശ്നം തൽക്കാലം പരിഹരിച്ചെന്ന് നാസ വ്യക്തമാക്കി. ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി…

Read More