62 മണിക്കൂർ 6 മിനിറ്റ്; കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിതയെന്ന റെക്കോർഡിലേക്ക് നടന്ന് സുനിത വില്യംസ്

ബഹിരാകാശത്തു ചരിത്രമെഴുതി ഇന്ത്യൻ വംശജ സുനിത വില്യംസ്. നാസയുടെ ബഹിരാകാശ സഞ്ചാരിയായ സുനിത ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്തു നടന്ന വനിത എന്ന റെക്കോർഡാണു സ്വന്തമാക്കിയത്. കഴിഞ്ഞദിവസം രാജ്യാന്തര ബഹിരാകാശ നിലയത്തിനു ( ഐഎസ്എസ്) പുറത്ത് 5 മണിക്കൂർ 26 മിനിറ്റ് നടന്നതോടെ സുനിതയുടെ ബഹിരാകാശ നടത്തം ആകെ 62 മണിക്കൂർ 6 മിനിറ്റായി. 2017ൽ നാസയുടെ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്‌സൻ സ്ഥാപിച്ച 60 മണിക്കൂറും 21 മിനിറ്റും എന്ന റെക്കോർഡാണു സുനിത മറികടന്നത്. ‘‘ബഹിരാകാശത്തു നടക്കുന്ന…

Read More

ബഹിരാകാശത്ത് ന്യൂ ഇയർ ആഘോഷിച്ച് സുനിതാ വില്യംസ് ; ഒരു തവണയല്ല 16 തവണ

ബഹിരാകാശത്ത് 16 തവണ പുതുവത്സരം ആഘോഷിച്ച് സുനിത വില്യംസ്. ബഹിരാകാശ നിലയത്തിൽ ഭൂമിയെ ഭ്രമണം ചെയ്യുമ്പോൾ 16 തവണയാണ് സുനിത വില്യംസും സംഘവും സൂര്യോദയം കാണുക. സുനിത വില്യംസ് ഉൾപ്പടെ ഏഴ് പേരാണ് നിലവിൽ ബഹിരാകാശ നിലയത്തിലുള്ളത്. ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് ഐഎസ്എസ് (അന്താരാഷ്ട്ര ബഹിരാകാശ നിലയം).ഒരു ദിവസം 16 തവണ ബഹിരാകാശ നിലയം ഭൂമിയെ ചുറ്റുന്നുണ്ട്. അതിനാൽ സംഘത്തിന് ഓരോ തവണ ഭൂമിയെ ഭ്രമണം ചെയ്യുമ്പോഴും സൂര്യോദയവും സൂര്യാസ്തമയവും കാണാം. അങ്ങനെ ഒരുദിവസം…

Read More

സാങ്കേതിക തകരാർ; സുനിതാ വില്യംസും ബുച്ച് വിൽമോറും ഭൂമിയിലെത്താൻ മാർച്ച് അവസാനമാകുമെന്ന് നാസ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരായ സുനിതാ വില്യംസും ബുച്ച് വിൽമോറും തിരിച്ചെത്താനായി മാർച്ച് അവസാനം വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന് നാസ. നേരത്തെ നിശ്ചയിച്ച പ്രകാരം ഇരുവരും ബോയിങ്ങിൻ്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ ജൂണിൽ ഐ എസ് എസിൽ എത്തി ഭ്രമണപഥത്തിലെ ലബോറട്ടറിയിൽ എട്ട് ദിവസം ചെലവഴിക്കേണ്ടതായിരുന്നു. എന്നാൽ പറക്കലിനിടെ സ്റ്റാർലൈനറിൻ്റെ പ്രൊപ്പൽഷൻ സിസ്റ്റത്തിൽ സാങ്കേതിക തകരാർ വന്ന സാഹചര്യത്തിലാണ് പദ്ധതിയിൽ മാറ്റം വരുത്തിയത്.  ഇതോടെ യാത്രികർക്ക് ഇനിയും 3 മാസത്തോളം കാത്തിരിപ്പാണ് മുന്നിലുള്ളത്. അതേ സമയം…

Read More

സുനിത വില്ല്യംസിനെയും ബുച്ച് വില്‍മോറിനെയും തിരികെ എത്തിക്കുക ലക്ഷ്യം; സ്‌പേസ് എക്‌സ് ക്രൂ9 വിക്ഷേപണം ഇന്ന്

സുനിത വില്ല്യംസിനെയും ബുച്ച് വില്‍മോറിനെയും തിരികെ എത്തിക്കാനുള്ള നാസയുടെ സ്‌പേസ് എക്‌സ് ക്രൂ9 വിക്ഷേപണം ഇന്ന്. ഫ്‌ളോറിഡയിലെ കേപ് കനവെറല്‍ സ്‌റ്റേഷനിലെ എസ്എല്‍സി-40 വിക്ഷേപണത്തറയില്‍ നിന്ന് ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി 10.47 നാണ് വിക്ഷേപണം. രണ്ട് യാത്രികരുമായി വിക്ഷേപിക്കുന്ന ക്രൂ 9 പേടകത്തിലാണ് സ്റ്റാര്‍ലൈനര്‍ ദൗത്യത്തില്‍ ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസ് ബച്ച് വില്‍മോര്‍ എന്നിവരെ തിരികെ കൊണ്ടുവരിക. ജൂണില്‍ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസും ബുച്ച് വില്‍മോറും പേടകത്തിലെ സാങ്കേതിക…

Read More

ദൗത്യം നീണ്ടു; പിന്നാലെ ഐഎസ്എസിൽ കമാൻഡറായി സുനിത വില്യംസ്

അന്താരാഷ്ടര ബഹിരാകാശ നിലയത്തിന്റെ കമാൻഡറായി സുനിത വില്യംസ്. ഐഎസ്എസിലെ കമാൻഡറായിരുന്ന റഷ്യൻ സഞ്ചാരി ഒലേഗ് കൊനോനെങ്കോ ഭൂമിയിലേക്കു മടങ്ങിയതോടെയാണ് സുനിത പുതിയ ചുമതല ഏറ്റെടുത്തത്. ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിൽ വെറും ഒരാഴ്ച്ചത്തെ ദൗത്യത്തിനാണ് സുനിത വില്യംസും ബുച്ച് വിൽമോറും പോയത്. ഇപ്പോഴിത ഐഎസ്എസിന്റെ കമാഡറുമായി. ഐഎസ്എസിൽ ഗവേഷണ പ്രവർത്തനങ്ങൾ ഉൾപ്പെടെ വിവിധ ദൗത്യങ്ങളുടെ ഏകോപനച്ചുമതലയാണു സുനിതയ്ക്കുള്ളത്. എന്നാൽ ഇത് ആദ്യമായല്ല സുനിത കാമാൻഡറാകുന്നത്, 2012 ലെ ദൗത്യത്തിലും സുനിത കമാൻഡറായിരുന്നു. സ്റ്റാർലൈനർ പേടകത്തിൽ ജൂൺ ‌6ന് ഐഎസ്എസിലെത്തിയ…

Read More

സഞ്ചാരികളില്ലാതെ സ്റ്റാ‍ർലൈനർ പേടകം നിലം തൊട്ടു; അവസാനമായത് മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന്

ഒടുവിൽ ബോയിം​ഗ് സ്റ്റാർലൈനർ പേടകം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചിറങ്ങി. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ന്യൂ മെക്സിക്കോയിലെ വൈറ്റ് സാന്‍ഡ് സെപെയ്സ് ഹാര്‍ബറില്‍ ഇന്ത്യൻ സമയം 9:37ഓടെ സ്റ്റാർലൈനർ ലാന്‍ഡ് ചെയ്തത്. അടുത്ത കാലത്തുണ്ടായ ബഹിരാകാശ ദൗത്യങ്ങളിൽ എറ്റവും കൂടുതൽ പ്രശ്നങ്ങൾ നേരിട്ട ദൗത്യമാണ് അവസാന നിമിഷം വിജയം കണ്ടത്. എന്നാൽ സുനിത വില്യംസിനും ബുച്ച് വിൽമോറിനും അതങ്ങ് ബഹിരാകാശ നിലയത്തിൽ ഇരുന്ന് കാണേണ്ടി വന്നു. 2024 ജൂണ്‍ അഞ്ചിനാണ് ഇരുവരെയും കൊണ്ട് സ്റ്റാര്‍‌ലൈനര്‍ ബഹിരാകാശത്തേക്ക് കുതിച്ചത്. നാസയും…

Read More

സുനിത വില്യംസും ബുച്ച് വില്‍മറും മസ്കിന്റെ ഡ്രാഗണ്‍ ക്രൂവിൽ മടങ്ങിവരും; സ്റ്റാര്‍ലൈനർ ആളില്ലാതെ തിരികെയെത്തിക്കുമെന്നും നാസ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസിനേയും ബുച്ച് വില്‍മറിനേയും തിരികെ കൊണ്ടു വരിക സ്‌പെയ്‌സ് എക്‌സിന്റെ ക്രൂ- 9 മിഷന്റെ ഡ്രാഗണ്‍ സ്‌പെയ്‌സ് ക്രാഫ്റ്റില്ലായിരിക്കുമെന്ന് നാസ. 2025 ഫെബ്രുവരിയോടെയാവും ഇരുവരേയും തിരിച്ചെത്തിക്കുക. അതേസമയം ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകം ഇരുവരുമില്ലാതെ ഭൂമിയിലേക്ക് തിരിക്കും. സ്റ്റാര്‍ലൈനറിൽ ഇരുവരുവരെയും തിരികെ കൊണ്ട് വരാൻ ശ്രമിക്കുന്നത് അപകടകരമായ ദൗത്യംമാണെന്ന് മനസിലാക്കിയതോടെയാണ് നാസ ഇങ്ങനെയൊരു തീരുമാനം എടുത്തത്. സ്‌പെയ്‌സ് എക്‌സിന്റെ ക്രൂ- 9 മിഷന്റെ ഡ്രാഗണ്‍ സ്‌പെയ്‌സ് ക്രാഫ്റ്റില്‍ മറ്റുരണ്ടുപേര്‍ക്കൊപ്പമാവും ഇരുവരും തിരിച്ചെത്തുക….

Read More

സ്റ്റാർലൈനർ പേടകത്തിലുള്ള മടക്കയാത്ര എളുപ്പമല്ല; മൂന്നില്‍ മൂന്ന് വെല്ലുവിളി; ചിലപ്പോൾ വെറും 96 മണിക്കൂര്‍ ഓക്സിജനുമായി കുടുങ്ങിപ്പോകാം

ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ മടക്കയാത്ര പദ്ധതിയിടുന്ന സുനിത വില്യംസും ബുച്ച് വിൽമോറും പ്രധാനമായി മൂന്ന് അപകടങ്ങളെ അഭിമുഖീകരിക്കുന്നുവെന്ന് വിദഗ്ധര്‍. ഇതുവരെ സാങ്കേതിക തകരാർ പരിഹരിക്കാത്ത സ്റ്റാര്‍ലൈനർ പേടകത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്കുള്ള പുനഃപ്രവേശനം പരാജയപ്പെട്ടാല്‍ വെറും 96 മണിക്കൂര്‍ നേരത്തേക്ക് മാത്രമുള്ള ഓക്‌സിജനുമായി അവർ ബഹിരാകാശത്ത് കുടുങ്ങിപ്പോകും. നാസയ്ക്കും ബോയിംഗിനും സ്റ്റാര്‍ലൈനറിനെകുറിച്ച് മുന്നറിയിപ്പ് നല്‍കുന്നവരില്‍ പ്രധാനി അമേരിക്കന്‍ മിലിറ്ററിയുടെ സ്പേസ് സിസ്റ്റംസിലെ കമാന്‍ററായിരുന്ന റൂഡി റിഡോള്‍ഫിയാണ്. മറ്റൊരു ഭീഷണി പേടകത്തിന്‍റെ ദിശ നിര്‍ണയിക്കുന്ന ത്രസ്റ്ററുകളുടെ തകരാര്‍ കാരണം പേടകം…

Read More

സുനിത വില്യംസ് 2025 വരെ ബഹിരാകാശത്ത് തുടരേണ്ടിവരുമെന്ന് നാസ; സ്റ്റാർലൈനർ പണിമുടക്കിയാൽ സ്പേസ് എക്സ് പേടകം വരും

ബോയിങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസും ബച്ച് വില്‍മറും അവിടെ കുടുങ്ങിയിട്ട് ഇപ്പോൾ രണ്ട് മാസമാകുന്നു. പത്ത് ദിവസം നീണ്ട ദൗത്യത്തിനാണ് ഇരുവരും പോയത്, എന്നാൽ സ്റ്റാര്‍ലൈനര്‍ പേടകത്തിലെ തകരാറുകൾ പരിഹരിക്കാനാവാത്തതിനെ തുടര്‍ന്ന് അവിടെ കുടുങ്ങി. ഇനിയും തകരാർ തുടർന്നാൽ 2025 വരെ ഇവർ സപെയ്സ് സ്റ്റേഷനിൽ കഴിയേണ്ടിവരുമെന്നാണ് നാസ നൽകുന്ന സൂചന. സ്റ്റാര്‍ലൈനര്‍ പേടകത്തിലെ മടക്കയാത്ര സുരക്ഷിതമല്ലെന്ന് കണ്ടാൽ 2025 ഫെബ്രുവരിയില്‍ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ…

Read More

ബഹിരാകാശ നിലയത്തിൽ നിന്നുള്ള സുനിതാ വില്യംസിന്റെ മടക്കയാത്ര ; 2025 ഫെബ്രുവരിയോടെ തിരിച്ചെത്തിക്കാൻ കഴിയുമെന്ന് നാസ

ഇന്ത്യൻ വംശജയും ബഹിരാകാശ സഞ്ചാരിയുമായ സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും മടക്കയാത്ര ഇനിയും നീളും.10 ദിവസത്തെ ദൗത്യത്തിനായി ബോയിങ്ങിന്റെ സ്റ്റാർലൈനർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കെത്തിയതാണ് ഇരുവരും. എന്നാൽ സാങ്കേതിക തകരാറുകൾ കാരണം യാത്ര പലതവണയായി നീളുകയായിരുന്നു. 2025 ഫെബ്രുവരിയിൽ സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണിൽ ഇരുവരെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് നാസ നൽകുന്ന ഏറ്റവും പുതിയ വിവരം. രണ്ടുമാസത്തിലേറെയായി സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ജൂൺ അഞ്ചിനായിരുന്നു വില്യംസും വിൽമോറും ബോയിങ്…

Read More