ഡൽഹി മുഖ്യമന്ത്രിയുടെ വസതിയിൽ ദേശീയ പതാക ഉയരാതിരുന്നത് വേദനാജനകം: സുനിത കെജ്‌രിവാൾ

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആദ്യമായി ഡൽഹി മുഖ്യമന്ത്രിയുടെ വസതിയിൽ ദേശീയ പതാക ഉയരാതിരുന്നത് വേദനാജനകം എന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻറെ ഭാര്യ സുനിത കെജ്‌രിവാൾ. തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ ജയിലിൽ അടയ്ക്കാൻ ഏകാധിപത്യത്തിന് കഴിയും, പക്ഷേ എങ്ങനെ ഹൃദയത്തിലെ രാജ്യസ്‌നേഹത്തെ എങ്ങനെ തടയും എന്നാണ് സുനിത സോഷ്യൽ മീഡിയ പ്ലാറ്റേഫോമായ എക്‌സിൽ കുറിച്ചത്. ഡൽഹി സർക്കാരിനായി മന്ത്രി അതിഷിയെ പതാക ഉയർത്താൻ അനുവദിക്കണം എന്ന കെജ്‌രിവാളിൻറെ ആവശ്യം ലെഫ്റ്റനൻറ് ഗവർണർ തളളിയിരുന്നു. മന്ത്രി കൈലാഷ് ഗെലോട്ടാണ് ഔദ്യോഗിക പരിപാടിയിൽ…

Read More

കോടതി നടപടികൾ സോഷ്യൽ മീഡയയിൽ നിന്ന് നീക്കം ചെയ്യണം ; സുനിതാ കെജ്രിവാളിന് നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ‍്‍രിവാളിന്‍റെ ഭാര്യ സുനിത കെജ‍്‍രിവാളിന് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്. കെജ‍്‍രിവാളിന്‍റെ ജാമ്യ നടപടിയുടെ കോടതി ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് ഉടൻ നീക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. മാർച്ച് 28 ലെ കോടതിയുടെ വീഡിയോ കോൺഫറൻസ് ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നാണ് നോട്ടീസിലുള്ളത്. കേസിലെ മറ്റു കക്ഷികൾക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.അഭിഭാഷകനായ വൈഭവ് സിങ് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് കോടതി ഉത്തരവ്. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ്…

Read More

മദ്യനയ കേസ്; ‘കോടതി നടപടികൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചു’; സുനിത കെജ്രിവാളിനെതിരേ ഹർജി

മദ്യനയ കേസുമായി ബന്ധപ്പെട്ട കോടതി നടപടികൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചതിന് സുനിത കെജ്രിവാളിനെതിരേ നടപടി ആവശ്യപ്പെട്ട് ഹർജി. അഭിഭാഷകനായ വൈഭവ് സിങ് ആണ് അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളിനെതിരേ നടപടി ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽചെയ്തത്. റൗസ് അവന്യു കോടതിയിലെ പ്രത്യേക ജഡ്ജി കാവേരി ബാവെജയക്ക് മുമ്പാകെ മാർച്ച് 28-ന് അരവിന്ദ് കെജ്രിവാളിനെ ഹാജരാക്കിയപ്പോൾ നടന്ന കോടതി നടപടികളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. അന്ന് കോടതിയിൽ കെജ്രിവാൾ കേസുമായി ബന്ധപ്പെട്ട തന്റെ ഭാഗം…

Read More

അരവിന്ദ് കെജ്രിവാളിനെ ജയിലിൽ സന്ദർശിക്കാൻ ഭാര്യ സുനിതാ കെജ്രിവാളിന് അനുമതി നൽകാതെ തിഹാർ ജയിൽ അധികൃതർ

അരവിന്ദ് കെജരിവാളിനെ സന്ദർശിക്കാൻ ഭാര്യ സുനിത കെജ്രിവാളിന് അനുമതി നൽകാതെ തിഹാർ ജയിൽ അധികൃതർ. അരവിന്ദ് കെജ്രിവാളിനെ ഇന്ന് സന്ദർശിക്കാനാണ് ജയിൽ അധികൃതർ അനുമതി നിഷേധിച്ചത്. അടുത്ത ആഴ്ചയിലെ സന്ദർശന ഷെഡ്യൂൾ പൂർത്തിയായെന്നാണ് ജയിൽ അധികൃതർ വ്യക്തമാക്കിയത്. ആഴ്ചയിൽ 2 തവണയേ സന്ദർശകരെ കാണാൻ അനുമതിയുള്ളൂവെന്നും സുനിത മുൻകൂർ അനുമതി വാങ്ങിയില്ലെന്നുമാണ് ജയിൽ അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ വ്യക്തമായ കാരണം ഇല്ലാതെയാണ് സുനിത കെജ്രിവാളിന് അനുമതി നിഷേധിച്ചതെന്നാണ് എഎപിയുടെ വാദം. അതേസമയം, ഇന്ന് ഉച്ചക്ക് 12:30ക്ക്…

Read More