സുനിത വില്യംസിനെ മടക്കിക്കൊണ്ടുവരാൻ ശ്രമം; തിരിച്ചിറക്കാൻ സ്പേസ് എക്സ് പേടകം ഉപയോഗിക്കുമെന്ന് നാസ

ബോയിങിന്റെ സ്റ്റാർലൈനർ പേടകത്തിൽ ആദ്യമായി ബഹിരാകാശ നിലയത്തിലെത്തിയ നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബച്ച് വിൽമറും പേടകത്തിലെ തകരാറുകളെ തുടർന്ന് തിരിച്ചുവരാനാകാത്ത സ്ഥിതിയിലാണ്. പത്ത് ദിവസം നീണ്ട ദൗത്യത്തിനായി നിലയത്തിലെത്തിയ ഇരുവരും ഇപ്പോൾ രണ്ട് മാസമായി നിലയത്തിലെ മറ്റ് സഞ്ചാരികൾക്കൊപ്പം കഴിയുകയാണ്. സ്റ്റാർലൈനർ പേടകത്തിലെ ഇരുവരുടെയും തിരിച്ചുവരവ് സുരക്ഷിതമല്ലെങ്കിൽ 2025 ഫെബ്രുവരിയിൽ സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ കാപ്സ്യൂളിൽ ഇരുവരെയും തിരികെ എത്തിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നാസ. ജൂൺ അഞ്ചിനാണ് രണ്ട് ബഹിരാകാശ സഞ്ചാരികളേയും വഹിച്ചുകൊണ്ട് ബോയിങ്…

Read More

സുനിതയുടെ മടങ്ങിവരവിൽ ആശങ്കപ്പെടാനില്ല: എസ് സോമനാഥ്

രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്നുള്ള സുനിതാ വില്യംസിന്റെ മടങ്ങിവരവ് അനിശ്ചിതമായി നീളുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ്. സുനിതയുടെ മടങ്ങിവരവിനെ കുറിച്ച് ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് എസ്.സോമനാഥ് പ്രതികരിച്ചു. നിലവിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഒൻപത് ബഹിരാകാശ യാത്രികരുണ്ട്. ബഹിരാകാശ നിലയത്തിൽ യാത്രികർക്കു വളരെക്കാലം സുരക്ഷിതമായി തുടരാൻ സാധിക്കുമെന്നും എസ്. സോമനാഥ് ഒരു ദേശീയചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ബോയിങ് സ്റ്റാർലൈനർ എന്ന പുതിയ ക്രൂ മൊഡ്യൂളിനെക്കുറിച്ചും സുരക്ഷിതമായി മടങ്ങിവരാനുള്ള അതിന്റെ കഴിവിനെ കുറിച്ചുമാണു ചർച്ചകൾ പുരോഗമിക്കുന്നത്….

Read More

അരവിന്ദ് കെജ്രിവാൾ രാജി വെക്കില്ല ; കെജ്രിവാളിന്റെ ഭാര്യ സുനിതയുമായി കൂടിക്കാഴ്ച നടത്തി എഎപി എംഎൽഎമാർ

ആം ആദ്മി പാർട്ടി എം.എൽ.എമാർ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി. അരവിന്ദ് കെജ്‌രിവാൾ രാജിവെക്കരുതെന്ന് എം.എൽ.എമാർ ആവശ്യപ്പെട്ടു. ഡൽഹിയിലെ ജനങ്ങൾ കെജ്‌രിവാളിന് ഒപ്പമുണ്ടെന്നും എം.എൽ.എമാർ പറഞ്ഞു. കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് എം.എൽ.എമാർ പിന്തുണയുമായി കെജ്‌രിവാളിന്റെ ഭാര്യയെ കണ്ടത്. ഭാര്യ സുനിതക്ക് മാത്രമാണ് തിഹാർ ജയിലിൽ കഴിയുന്ന കെജ്‌രിവാളിനെ കാണാൻ അനുമതിയുള്ളത്. എത്രകാലം കെജ്‌രിവാൾ ജയിലിൽ തുടർന്നാലും മുഖ്യമന്ത്രി പദവി രാജിവെക്കേണ്ടതില്ലെന്ന നിലപാടാണ് എം.എൽ.എമാർ…

Read More