വിമര്‍ശനത്തിന് പിന്നാലെ ജയ്പുരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മാറ്റി 

വിവാദങ്ങള്‍ക്കൊടുവില്‍ രാജസ്ഥാനിലെ ജയ്പുര്‍ ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മാറ്റി. കോണ്‍ഗ്രസിന്റെ മൂന്നാം സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംപിടിച്ചിരുന്ന സുനില്‍ ശര്‍മയെ ആണ് മാറ്റിയത്. പകരം പ്രതാപ് സിങ് ഖചാരിയവാസിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെയും വിമര്‍ശിക്കുന്ന യുട്യൂബ് ചാനലായ ‘ദി ജയ്പുര്‍ ഡയലോഗ് ഫോറ’വുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന സുനില്‍ ശര്‍മയ്ക്ക് സീറ്റ് നല്‍കിയത് പാര്‍ട്ടിയില്‍ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍ ഉള്‍പ്പെടെ സുനില്‍ ശര്‍മക്കെതിരേ പരസ്യമായി രംഗത്തെത്തി.മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ സഞ്ജയ് ദീക്ഷിത്…

Read More