
‘എത്രത്തോളം മികച്ച രീതിയിൽ ക്രിക്കറ്റ് കളിക്കുന്നുവെന്നാണ് നോക്കുന്നത്, മെലിഞ്ഞ ആളുകളെയാണ് വേണ്ടതെങ്കില്‍ മോഡലുകളെ തിരഞ്ഞെടുക്കൂ’; ഗാവസ്‌കര്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശര്‍മക്കെതിരേ വിവാദപരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദിനെതിരേ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ബിസിസിഐ സെക്രട്ടറി ദേവജിത സൈകിയ കഴിഞ്ഞ ദിവസം ഷമയ്‌ക്കെതിരേ രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കര്‍ ഷമയ്‌ക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ്. മികച്ച രീതിയില്‍ കളിക്കുന്നുണ്ടോ എന്നതാണ് പ്രധാനമെന്നും മെലിഞ്ഞ ആളുകളെ മാത്രമാണ് വേണ്ടതെങ്കില്‍ മോഡലുകളെ തിരഞ്ഞെടുക്കൂവെന്നും ഗാവസ്‌കര്‍ ഇന്ത്യ ടുഡേയോട് പ്രതികരിച്ചു.ഞാന്‍ എപ്പോഴും പറയാറുണ്ട്, നിങ്ങള്‍ക്ക് മെലിഞ്ഞ ആളുകളെ മാത്രമാണ് വേണ്ടതെങ്കില്‍ മോഡലിങ് കോമ്പറ്റീഷനില്‍…