ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കെതിരെ ആഞ്ഞടിച്ച് സുനിൽ ഗവാസ്കർ ; രഞ്ജിയിൽ കളിച്ചത് ബിസിസിഐ കരാറിൽ നിന്ന് പുറത്താവാതിരിക്കാൻ എന്ന് വിമർശനം

സുനില്‍ ഗവാസ്കറുടെ വിമര്‍ശനങ്ങള്‍ക്കെതിരെ ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബിസിസിഐക്ക് പരാതി നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വീണ്ടും വിമര്‍ശനം കടുപ്പിച്ച് മുന്‍ ഇന്ത്യൻ നായകന്‍. രോഹിത് ശര്‍മ രഞ്ജി ട്രോഫിയില്‍ കളിച്ചത് ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് പുറത്തുപോകാതിരിക്കാന്‍ വേണ്ടി മാത്രമാണെന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാവിവെന്ന് ഗവാസ്കര്‍ സ്പോര്‍ട്സ് സ്റ്റാറിലെഴുതിയ കോളത്തില്‍ തുറന്നടിച്ചു. ജമ്മു കശ്മീരിനെതിരായ രഞ്ജി മത്സരത്തില്‍ രോഹിത്തും ശ്രേയസും കളിച്ചെങ്കിലും ഇരുവരുടെയും ബാറ്റിംഗ് കണ്ടപ്പോള്‍ ഇവര്‍ രഞ്ജി ട്രോഫി കളിക്കാന്‍ തയാറായത് പൂര്‍ണ മനസോടെയാണോ അതോ…

Read More

ഗ്രൗണ്ട് മുഴുവൻ മൂടാൻ കവറില്ലെങ്കിൽ മത്സരം നടത്തെരുത്; മഴ മൂലം മത്സരങ്ങൾ ഉപേക്ഷിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി സുനില്‍ ഗാവസ്‌കര്‍

മഴയെ തുടർന്ന് ടി20 ലോകകപ്പിൽ മത്സരങ്ങൾ ഉപേക്ഷിക്കേണ്ടി വന്നതിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ ടീമിന്റെ മുന്‍ ക്യാപറ്റൻ സുനില്‍ ഗാവസ്‌കര്‍. പിച്ച് മാത്രം മറച്ചതുകൊണ്ട് കാര്യമില്ലെന്നും മറ്റു ഭാ​ഗങ്ങൾ കൂടി നനയാതിരിക്കാൻ മറയ്ക്കണമെന്നുമാണ് ഗാവസ്‌കര്‍ പറയ്യുന്നത്. ഗ്രൗണ്ട് മുഴുവന്‍ മറയ്ക്കാന്‍ കവറുകള്‍ ഇല്ലാത്ത പക്ഷം മത്സരം സംഘടിപ്പിക്കരുതെന്ന് ഐ.സി.സി.യോട് അപേക്ഷിക്കുന്നുവെന്നും ഗാവസ്കർ പറഞ്ഞു. കളി കാണാന്‍ വരുന്നവര്‍ക്ക് അതിനുള്ള അവസരം നിഷേധിക്കപ്പെടുന്നു, ഇനി ഇങ്ങനെയുണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. ഫ്ലോറിഡയിൽ മഴമൂലം മൂന്ന് മത്സരങ്ങളാണ് ഉപേക്ഷിച്ചത്. പണമുണ്ടായിട്ടും ഗ്രൗണ്ട്…

Read More

ഷോട്ട് സെലക്ഷനിലാണ് സഞ്ചുവിന്റെ പ്രശ്നം; ഐപിഎല്ലിലെ തോൽവിക്ക് പിന്നാലെ സ‍ഞ്ചുവിനെ വിമർശിച്ച് സുനില്‍ ഗവാസ്കര്‍

ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ഹൈദരാബാദിനോട് തോറ്റ് രാജസ്ഥാൻ പുറത്തായതിന് പിന്നലെ നായകന്‍ സഞ്ജു സാംസണിനെതിരെ രൂക്ഷ വിമർശനവുമായി മുന്‍ ഇന്ത്യന്‍ ക്യാപറ്റൻ സുനില്‍ ഗവാസ്കര്‍. ഹൈദരാബാദിനെതിരെ ഗ്ലാമറസ് ഷോട്ട് കളിക്കാന്‍ ശ്രമിച്ചാണ് സഞ്ജു പുറത്തായതെന്ന് ​ഗവാസ്കർ പറഞ്ഞു. മത്സരം ജയിക്കാനോ കിരീടം നേടാനോ കഴിഞ്ഞില്ലെങ്കില്‍ 500 ലധികം റൺസ് നേടിയിട്ട് എന്ത് കാര്യമെന്നും രാജസ്ഥാൻ ടീമിലെ എല്ലാവരും ​ഗ്ലാമറസ് ഷോട്ട് കളിക്കാൻ ശ്രമിച്ചാണ് ഔട്ടായതെന്നും ​ഗവാസ്കർ പറഞ്ഞു. സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ തുടര്‍ച്ചയായി അവസരം കിട്ടാത്തത് എന്തുകൊണ്ടാണെന്ന്…

Read More

ഐപിഎൽ പ്ലേ ഓഫിൽ ആർസിബി അനായസം ജയിക്കുമെന്ന് സുനിൽ ഗാവസ്കർ; ഏകപക്ഷീയമായ കളിയായിരിക്കും

ഐപിഎല്ലിൽ ആർസിബിയും രാജസ്ഥാൻ റോയൽസും തമ്മിൽ എലിമിനേറ്റർ മത്സരം നടക്കാനിരിക്കെ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടാൻ കൂടുതൽ സാധ്യത ബെംഗളൂരുവിനാണെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. മത്സരം ഏകപക്ഷീയമായിരിക്കുമെന്നാണ് ഗാവസ്കറുടെ അഭിപ്രായം. ആർസിബിക്ക് മികച്ച രീതിയിൽ തിരിച്ചടിക്കാൻ സാധിക്കുമെന്നും ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസിയും വിരാട് കോലിയും മറ്റു താരങ്ങളെ നന്നായി പ്രചോദിപ്പിക്കുന്നവരാണെന്നും, ഇരുവരും നല്ല പ്രകടനം കാഴ്ച്ച വെക്കുന്നുണ്ടെന്നും പറഞ്ഞു. അവസാനം കളിച്ച നാലു മത്സരങ്ങളും രാജസ്ഥാന് നഷ്ടമായിരുന്നു. കൊൽക്കത്തയ്ക്കെതിരായ കളി മഴ മൂലം ഉപേക്ഷിക്കേണ്ടിയും…

Read More

ഗവാസ്കര്‍ക്കറുടെ വിമർശനത്തിനെതിരെ കുറിക്കുകൊള്ളുന്ന മറുപടിയുമായി വിരാട് കോലി

സ്ട്രൈക്ക് റേറ്റിനെക്കുറിച്ചുള്ള സുനില്‍ ഗവാസ്കര്‍ക്കറുടെ വിമർശനത്തിന് മറുപടിയുമായി ആര്‍സിബി താരം വിരാട് കോലി. വിമർശനത്തിനെതിരെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പരോക്ഷമായാണ് കോലി പ്രതികരിച്ചത്. ആരുടെയും അംഗീകാരം തനിക്ക് ആവശ്യമില്ലെന്നും ആരുടെയും ഉപദേശം ചോദിച്ച് പോവാറില്ലെന്നും കോലി പറഞ്ഞു. പുറത്തുനിന്നുള്ള വിമര്‍ശനങ്ങള്‍ക്ക് താൻ ചെവി കൊടുക്കാറില്ല. ഗ്രൗണ്ടില്‍ എനിക്കെന്ത് ചെയ്യാനാവുമെന്ന് എനിക്കറിയാം. താന്റെ കഴിവുകള്‍ എന്തൊക്കെയാണെന്നും ആരും തന്നോട് പറയേണ്ട കാര്യമില്ല. ഒരു കളി എങ്ങനെ ജയിക്കാമെന്ന് താൻ ആരോടും ഉപദേശം ചോദിച്ചിട്ടില്ലെന്നും കോലി പറഞ്ഞു. തന്റെ…

Read More

ഇന്ത്യൻ ടീം സെലക്ഷൻ; ആര്‍ അശ്വിനെ ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍

ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ നേരിടുന്ന ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ആര്‍ അശ്വിനെ ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. ഓസ്ട്രേലിയക്കെതിരെ കളിച്ച ടീമില്‍ നിന്ന് ഒഴിവാക്കാന്‍ അശ്വിന്‍ എന്ത് തെറ്റാണ് ചെയ്തെന്ന് ഗവാസ്കര്‍ ചോദിച്ചു. കഴിഞ്ഞ ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ഹാട്രിക്കുമായി ഇന്ത്യക്ക് ജയം സമ്മാനിച്ച മുഹമ്മദ് ഷമിയെ ഇന്ന് കളിപ്പിക്കാതിരുന്നതിനെയും ഗവാസ്കര്‍ വിമര്‍ശിച്ചു. കഴിഞ്ഞ തവണ കളിച്ചപ്പോള്‍ ഷമി എന്താണ് ചെയ്തതെന്ന് എല്ലാവര്‍ക്കും അറിയാം. എന്തുകൊണ്ടാണ് അവര്‍ രണ്ടുപേരെയും ഒഴിവാക്കിയത്. ടീമില്‍…

Read More