
നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി
ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ വിജേഷ് പനത്തൂര്‍, ഉണ്ണി വെല്ലോറ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി. സിനിമാറ്റിക് ഫിലിംസ് എല്‍എല്‍പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന നദികളില്‍ സുന്ദരി യമുന സെപ്റ്റംബര്‍ 15ന് തിയറ്ററുകളിലെത്തും. സുധീഷ്, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹന്‍ സിനുലാല്‍, രാജേഷ് അഴിക്കോടന്‍, കിരണ്‍ രമേശ്,…