അസാധാരണമായ വ്യവസായ ജീവകാരുണ്യ പൈതൃകം; രത്തന്‍ ടാറ്റയെ അനുസ്മരിച്ച് സുന്ദര്‍ പിച്ചൈ

വിടപറഞ്ഞ ഇന്ത്യന്‍ വ്യവസായി രത്തന്‍ ടാറ്റയ്ക്ക് ആദരമര്‍പ്പിക്കുകയാണ് വ്യവസായ ലോകം. അസാധാരണമായ വ്യവസായ ജീവകാരുണ്യ പൈതൃകം അവശേഷിപ്പിച്ച അദ്ദേഹം ഇന്ത്യയിലെ ആധുനിക വ്യവസായ നേതൃത്വം വളര്‍ത്തിയെടുക്കുന്നതിലും അവര്‍ക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിലും സുപ്രധാന പങ്കുവഹിച്ചുവെന്ന് ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് മേധാവി സുന്ദര്‍ പിച്ചൈ പറഞ്ഞു. എക്‌സില്‍ പങ്കുവെച്ച ഒരു പോസ്റ്റിലാണ് സുന്ദര്‍ പിച്ചൈ രത്തന്‍ ടാറ്റയെന്ന മുതിര്‍ന്ന ഇന്ത്യന്‍ വ്യവസായിയെ അനുസ്മരിച്ചത്. അവസാനമായി രത്തന്‍ ടാറ്റയെ കണ്ടപ്പോള്‍ ഗൂഗിളിന്റെ സെല്‍ഫ് ഡ്രൈവിങ് കാറായ വേയ്‌മോയുടെ പുരോഗതിയെ കുറിച്ചാണ് സംസാരിച്ചതെന്ന്…

Read More