
സൂര്യാഘാത ചികിത്സ ; തൊഴിലാളികൾക്ക് പരിശീലനം നൽകുമെന്ന് യുഎഇ ആരോഗ്യ, രോഗ പ്രതിരോധ മന്ത്രാലയം
സൂര്യാഘാതമേൽക്കുമ്പോൾ ചെയ്യേണ്ട പ്രാഥമിക ചികിത്സ സംബന്ധിച്ച് തൊഴിലാളികൾക്ക് പരിശീലനമൊരുക്കുമെന്ന് യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം. കൊടും ചൂടിന്റെ സാഹചര്യത്തിൽ സഹപ്രവർത്തകർക്ക് സൂര്യാഘാതമോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ശ്രദ്ധയിൽപെട്ടാൽ ചെയ്യേണ്ട പ്രാഥമിക കാര്യങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തുക. പദ്ധതിയിൽ 6,000 തൊഴിലാളികൾക്കാണ് മന്ത്രാലയം പ്രാഥമിക ചികിത്സ നടപടികൾ പഠിപ്പിക്കാൻ ലക്ഷ്യമിടുന്നത്. വേനൽക്കാല രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് ആരംഭിച്ച കാമ്പയിനിന്റെ പ്രഖ്യാപന ചടങ്ങിലാണ് ബുധനാഴ്ച അധികൃതർ ഇക്കാര്യം വെളിപ്പെടുത്തിയത്. സഹപ്രവർത്തകരെ ആരോഗ്യ അടിയന്തര സാഹചര്യങ്ങളിൽ എങ്ങനെ രക്ഷിക്കാമെന്നതാണ് പരിശീലിപ്പിക്കുകയെന്ന് ഹെൽത്ത് പ്രമോഷൻ വകുപ്പിലെ…