സുനന്ദ പുഷ്‌ക്കറിന്റെ മരണം; വിചാരണ നടപടികളിൽ നിന്ന് തരൂരിനെ ഒഴിവാക്കിയതിനെതിരെ ഡൽഹി പൊലീസ് ഹൈക്കോടതിയെ സമീപിച്ചു

സുനന്ദ പുഷ്‌ക്കറിന്റെ മരണത്തിലെ വിചാരണ നടപടികളിൽ നിന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ ഒഴിവാക്കിയതിനെതിരെ ഡൽഹി പൊലീസ് ഹൈക്കോടതിയെ സമീപിച്ചു. പതിനഞ്ച് മാസത്തിന് ശേഷമാണ് പൊലീസ് നടപടി. കേസ് ഫെബ്രുവരി ഏഴിന് പരിഗണിക്കാൻ കോടതി തീരുമാനിച്ചു.  സുനന്ദ പുഷ്‌കറിൻറെ മരണത്തിൽ ശശി തരൂരിനെ ഡൽഹി കോടതി കുറ്റവിമുക്തനാക്കിയിരുന്നു. സുനന്ദ പുഷ്‌കർ ആത്മഹത്യ ചെയ്തു എന്നതിന് തെളിവില്ലെന്നാണ് കോടതിയുടെ 176 പേജുള്ള ഉത്തരവിൽ പറയുന്നത്. ആത്മഹത്യ സ്ഥിരീകരിച്ചാൽ പോലും ശശി തരൂരിനെ വിചാരണ ചെയ്യാനുള്ള തെളിവില്ലെന്നാണ് കഴിഞ്ഞ…

Read More