
സൂര്യനിൽ പൊട്ടിത്തെറി ഉണ്ടായെന്ന് റിപ്പോർട്ടുകൾ ; ഭൂമിയെ ബാധിച്ചേക്കും , മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ
പുതുവര്‍ഷം ആരംഭിച്ചത് സൂര്യനില്‍ അതിശക്തമായ സൗരജ്വാലയോടെ. ഏറ്റവും കഠിനമായ എക്സ് വിഭാഗത്തില്‍പ്പെടുന്ന എക്സ്1.2 സൗരജ്വാലയാണ് 2025 ജനുവരി മൂന്നിനുണ്ടായത്. ഇതിനെത്തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ റേഡിയോ സിഗ്നലുകളില്‍ തടസം നേരിട്ടേക്കാമെന്നാണ് പ്രവചനം. അമേരിക്കയുടെ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷന്‍റെ (NOAA) സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജര്‍ ഈ സൗരജ്വാലയുടെ ചിത്രം പകര്‍ത്തി. അതിശക്തമായ എക്സ്1.2 സൗരജ്വാലയാണ് ജനുവരി മൂന്നിന് ഈസ്റ്റേണ്‍ സമയം രാവിലെ 6.40ന് രേഖപ്പെടുത്തിയത് എന്നാണ് നാസ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയത്. എആര്‍ 3947 എന്ന സണ്‍സ്‌പോട്ട് റീജിയനിലായിരുന്നു…