അശ്ലീല പരാമർശം; ബിയര്‍ ബൈസപ്‌സിക്ക് വനിത കമ്മീഷൻ നോട്ടീസ്, യൂട്യൂബിൽ നിന്ന് വീഡിയോ നീക്കി ഐടി മന്ത്രാലയം

ബിയര്‍ ബൈസപ്‌സ് എന്നറിയപ്പെടുന്ന യൂട്യൂബര്‍ രണ്‍വീര്‍ അല്ലാബാദിയയുടെ അശ്ലീല പരാമര്‍ശത്തിൽ നടപടി കടുപ്പിച്ച് കേന്ദ്രം. സർക്കാർ നിർദ്ദേശത്തെ തുടർന്ന് വിവാദമായ ഇന്ത്യാ ഹാസ് ഗോട്ട് ലാറ്റന്റ് ഷോയൂടെ വിവാദ എപ്പിസോഡ് യുട്യൂബ് നീക്കം ചെയ്തു. സംഭവത്തിൽ രണ്‍വീറിന് ദേശീയ വനിത കമ്മീഷനും നോട്ടീസയച്ചു. പരിപാടിക്കിടെ ഒരു മത്സരാര്‍ഥിയോട് മാതാപിതാക്കളുടെ ലൈംഗിക ബന്ധത്തെ പരാമർശിച്ച് രണ്‍വീര്‍ അല്ലാബാദിയ ചോദിച്ച ചോദ്യമാണ് വിവാദത്തിന് കാരണമായത്. ഇന്ത്യാ ഹാസ് ഗോട്ട് ലാറ്റന്റ് ഷോയിലെ വിധികര്‍ത്താക്കളിലൊരാളായിരുന്നു രണ്‍വീര്‍. ലൈംഗിക പരാമർശത്തിനെതിരെ വലിയ പ്രതിഷേധം…

Read More

മാന നഷ്ടക്കേസ് ; മന്ത്രി അതിഷി മർലേനയ്ക്ക് സമൻസ് അയച്ച് കോടതി

ആംആദ്മി പാർട്ടി നേതാക്കളെ കോടിക്കണക്കിന് പണം നൽകി ബിജെപി വിലക്കെടുക്കാൻ ശ്രമിക്കുന്നെന്ന പരാമർശത്തിൽ ഡൽഹി മന്ത്രി അതിഷി മർലേനയ്ക്ക് സമൻസ് അയച്ച് കോടതി. ബിജെപി നേതാവ് പ്രവീൺ ശങ്കർ കപൂർ ഫയൽ ചെയ്ത മാനനഷ്ടക്കേസിലാണ് ഡൽഹി റൗസ് അവന്യു കോടതിയുടെ നടപടി. അതിഷിയോട് ജൂൺ 29 ന് ഹാജരാകാനാണ് കോടതി നിർദേശം നൽകിയത്. ബിജെപിയിൽ ചേരാൻ ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ തന്നെ സമീപിച്ചു എന്ന അതിഷിയുടെ മുൻ പരാമർശത്തിന് ബിജെപിയുടെ ഡൽഹി ഘടകം കഴിഞ്ഞ ഏപ്രിലിൽ അതിഷിക്ക്…

Read More

അമിത് ഷായുടെ വിഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു; രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

മതാടിസ്ഥാനത്തിലുള്ള സംവരണം റദ്ദാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസംഗിക്കുന്നതിന്റെ വിഡിയോ എഡിറ്റ് ചെയ്ത് പട്ടികജാതി സംവരണത്തിനെതിരെ സംസാരിക്കുന്ന രീതിയിലാക്കി പ്രചരിപ്പിച്ച സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെ‍ഡ്ഡിക്ക് ഡൽഹി പൊലീസിന്റെ നോട്ടീസ്. അന്വേഷണത്തിന്റെ ഭാ​ഗമായി മെയ് ഒന്നിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഡൽഹി പൊലീസ് നിർദേശിച്ചിരിക്കുന്നത്. രേവന്ത് റെഡ്ഡി ഉപയോ​ഗിക്കുന്ന മൊബൈൽ ഫോണുൾപ്പെടെയുള്ള എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ഹാജരാക്കാനും നിർദേശമുണ്ട്. വിഡിയോ പ്രചരിപ്പിച്ച അഞ്ച് കോൺ​ഗ്രസ് നേതാക്കളെ കൂടി ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്ന് ഡൽഹി പൊലീസ്…

Read More

മാസപ്പടി കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ ഇഡി; സമൻസ് അയച്ചു

മാസപ്പടി കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ ഉദ്യോഗസ്ഥനു ഇഡി നോട്ടീസ് നൽകി. കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസിൽ നിർദേശം നൽകിയിരിക്കുന്നത്. ഫിനാൻസ് ചുമതല ഉള്ള ഉദ്യോഗസ്ഥനെയാണ് നാളെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുള്ളത്. പിണറായി വിജയൻറെ മകൾ വീണ വിജയനും അവരുടെ സോഫ്റ്റ് വെയർ സ്ഥാപനമായ എക്‌സാലോജിക്കിനും കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് ഇല്ലാത്ത സേവനത്തിന് ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെൻറ്…

Read More

മസാലബോണ്ട് കേസില്‍ വീണ്ടും ഇഡി സമൻസ്; ഏപ്രില്‍ 2ന് ഹാജരാകണം

മസാലബോണ്ട് കേസില്‍ തോമസ് ഐസക്കിന് വീണ്ടും ഇഡി സമൻസ്, ഏപ്രിൽ 2ന് ഹാജരാകണം  എന്നാണ്  ആവശ്യപ്പെട്ടിരിക്കുന്നത്.ഇ.ഡിയുടെ അന്ത്യശാസന നോട്ടിസ് കിട്ടിയെന്ന് തോമസ് ഐസക് പ്രതികരിച്ചു.തന്‍റെ  തെരഞ്ഞെടുപ്പു പ്രവർത്തനം തടസപ്പെടുത്താനുള്ള ശ്രമമാണിതെന്ന് അദ്ദേഹം ആരോപിച്ചു.തിങ്കളാഴ്ച കോടതിയെ സമീപിക്കും.കോടതിയിൽ ഇരിക്കുന്ന കേസിൽ കൂടുതൽ പറയുന്നില്ല. ഇഡിക്ക് ഭീഷണിയുടെ സ്വരമാണെന്നും അദ്ദേഹം പറഞ്ഞു.കോടതിയിലിരിക്കുന്ന കേസാണ്. കോടതിയിൽ നിന്ന് തന്നെ സംരക്ഷണം തേടും.തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പ്രേരിതമായി ഇഡി.ഭീഷണിപ്പെടുത്തുന്നു.ചെന്നില്ലെങ്കിൽ മൂക്കിൽ കയറ്റുമോയെന്ന് അദ്ദേഹം ചോദിച്ചു.ഇതൊക്കെ വടക്കേയിന്ത്യയിൽ നടക്കും.: ഇത് കേരളമാണെന്ന് ഇ.ഡി. ഓർക്കണമെന്നും…

Read More

‘ഏത് കൊലപാതകിക്കും ബിജെപി അധ്യക്ഷനാകാം’; പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് സമൻസ്

ഏത് കൊലപാതകിക്കും ബി.ജെ.പി അധ്യക്ഷനാകാമെന്ന പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സമൻസ്. മാർച്ച് 27ന് ഹാജരാകാൻ ആവശ്യപ്പെട്ട് ജാർഖണ്ഡ് പ്രത്യേക കോടതിയാണ് സമൻസ് അയച്ചത്. ഏത് കൊലപാതകിക്കും ബിജെപി അധ്യക്ഷനാകാമെന്ന് 2018ലാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ബിജെപി നേതാവ് പ്രതാപ് കത്യാറിന്റെ പരാതിയിലാണ് കോടതി നടപടി.

Read More

ഡൽഹി മദ്യനയക്കേസ്; വിടാതെ ഇ.ഡി, അരവിന്ദ് കേജ്‌രിവാളിന് വീണ്ടും  സമൻസ്; മാർച്ച് 21ന് മുൻപ് ഹാജരാകണം

ഡൽഹി മദ്യനയക്കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഒൻപതാമത്തെ സമൻസ് അയച്ചു. മാർച്ച് 21ന് മുൻപ് ഹാജാരാകാനാണ് സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.  ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാത്തതുമായ ബന്ധപ്പെട്ട പരാതികളിൽ കഴിഞ്ഞ ദിവസം അരവിന്ദ് കേജ്‌രിവാളിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.  ഇതിനു പിന്നാലെയാണ് അടുത്ത സമൻസ്. ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി 8 തവണ നോട്ടിസ് നൽകിയെങ്കിലും കേ‌ജ്‌രിവാൾ ഹാജരായിരുന്നില്ല. ഇതിനെതിരെയുള്ള ഹർജിയിൽ അഡീഷനൽ ചീഫ് മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് സമൻസ്…

Read More

രാഹുൽ ഗാന്ധി ഉൾപ്പടെ 11 കോൺഗ്രസ് നേതാക്കൾക്ക് അസം പോലീസ് സമൻസയച്ചു

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ പൊതുമുതൽ നശിപ്പിച്ചുവെന്നാരോപിച്ച് രാഹുൽ ഗാന്ധി ഉൾപ്പെടെ 11 കോൺഗ്രസ് നേതാക്കൾക്ക് അസം പൊലീസ് സമൻസയച്ചു. ഫെബ്രുവരി 23ന് ഗുവാഹത്തിയിൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻറ് (സി.ഐ.ഡി) ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നാണ് സമൻസിൽ പറയുന്നത്. ജനുവരി 23ന് ഭാരത് ജോഡോ ന്യായ് യാത്ര അസമിൽ എത്തിയപ്പോഴുള്ള സംഘർഷത്തിന്റെ പേരിലാണ് നടപടി. യാത്ര നഗരത്തിൽ പ്രവേശിക്കുന്നത് തടയാൻ ശ്രമിച്ച അസം പൊലീസിനെതിരെ ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ ഇന്ത്യൻ ശിക്ഷാ…

Read More

മസാല ബോണ്ട് കേസ് ; തോമസ് ഐസക് ഹാജരാകണമെന്ന് ഇഡി, സമൻസ് നിയമ വിരുദ്ധമെന്ന് തോമസ് ഐസക്

മസലബോണ്ട് കേസില്‍ തോമസ് ഐസക്ക് ഹാജരായേ മതിയാകൂവെന്ന് ഇ.ഡി .എന്തൊക്കെയാണ് സംഭവിച്ചതെന്ന് തോമസ് ഐസക്കിന് അറിയാം.അറസ്റ്റുൾപ്പെടെ ഉണ്ടാകില്ലെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു.എന്നാൽ ഇ ഡിക്ക്‌ മുന്നിൽ ഹാജരാകാൻ കഴിയില്ല. സമൻസ് നിയമവിരുദ്ധമെന്നാണ് തോമസ് ഐസക് ആവർത്തിക്കുന്നത്. അതേസമയം സമൻസ് തടയണം എന്ന ഐസക്കിന്‍റെ ആവശ്യത്തിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്ല.ഇ.ഡിയുടെ റിപ്പോർട്ടിനായി ഹർജികൾ മാർച്ച് 7 ലേക്ക് മാറ്റി. അതേ സമയം ഇ ഡിക്ക് മുൻപിൽ ഹാജരാകാൻ തയ്യാറെന്ന് കിഫ്ബി വ്യക്തമാക്കി.സി ഇ ഒ ഹാജരാകില്ല. പകരം ഡി…

Read More

കിഫ്ബി മസാലബോണ്ട് കേസ്; തോമസ് ഐസക്കിന് പുതിയ നോട്ടീസയയ്ക്കാനൊരുങ്ങി ഇഡി

കിഫ്ബി മസാലബോണ്ട് കേസിൽ മുൻമന്ത്രി തോമസ് ഐസക്കിന് അടുത്തയാഴ്ച പുതിയ നോട്ടീസയക്കാൻ ഇ.ഡി.തീരുമാനം. ചോദ്യംചെയ്യൽ നടപടിയുമായി മുന്നോട്ടുപോകാനാണ് ഇ.ഡി.ക്ക് നിയമോപദേശം ലഭിച്ചത്. ഹൈക്കോടതി ഉത്തരവ് അനുകൂലമാണെന്നാണ് ഇ.ഡി.യുടെ വിലയിരുത്തൽ. നേരത്തെ കിഫ്ബി ഉദ്യോഗസ്ഥർക്കും തോമസ് ഐസക്കിനും ഇ.ഡി. നോട്ടീസ് അയച്ചിരുന്നു. അത് നിയമപരമല്ലെന്ന വാദമുന്നയിച്ചാണ് നോട്ടീസിനെതിരെ തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചത്. പോരായ്മകളുണ്ടെന്ന വിലയിരുത്തലിനു ശേഷം ആദ്യം നൽകിയ സമൻസുകളെല്ലാം പിൻവലിക്കുകയാണെന്ന് ഇ.ഡി. കോടതിയെ അറിയിക്കുകയും ചെയ്തു. അത് രേഖപ്പെടുത്തി കോടതി ഹർജി തീർപ്പാക്കുകയായിരുന്നു. അന്വേഷണവുമായി മുന്നോട്ടുപോകാമെന്നായിരുന്നു…

Read More