സമ്മർ ബംപർ ലോട്ടറി: കണ്ണൂർ ആലക്കോട്ട് വിറ്റ ടിക്കറ്റിന് 10 കോടി

സമ്മർ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ പത്തു കോടി കണ്ണൂർ ആലക്കോട് പരപ്പ സ്വദേശി നാസറിന്. SC 308797 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം. ആലക്കോട് ശ്രീ രാജരാജേശ്വര ഏജൻസിയാണ് ടിക്കറ്റ് വിറ്റത്. 50 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം SA 177547 എന്ന ടിക്കറ്റിനാണ്. ഉച്ചയ്ക്ക് 2ന് തിരുവനന്തപുരത്തെ ഗോർഖി ഭവനിലാണു നറുക്കെടുപ്പ് നടന്നത്.അച്ചടിച്ച 36 ലക്ഷം ടിക്കറ്റുകളിൽ 33.5 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയിരുന്നു. കഴിഞ്ഞ വർഷത്തെക്കാൾ മൂന്നര ലക്ഷം ടിക്കറ്റുകൾ അധികമാണ് ഇക്കുറി വിറ്റുപോയത്….

Read More

ഇനിമുതൽ മധ്യവേനൽ അവധി ഏപ്രിൽ 6 മുതൽ; മന്ത്രി വി.ശിവൻകുട്ടി

സംസ്ഥാനത്തെ സ്‌കൂളുകളിൽ വേനലവധി ആരംഭിക്കുന്നത് ഏപ്രിൽ ഒന്നിന് പകരം ഏപ്രിൽ ആറിനായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കുട്ടികളുടെ അക്കാദമിക നിലവാരത്തിന് സഹായിക്കുന്ന 210 പ്രവൃത്തി ദിനങ്ങൾ ഉറപ്പാക്കുന്നതിനായാണ് പുതിയ തീരുമാനമെന്നും ജൂൺ ഒന്നിനുതന്നെ സ്‌കൂൾ തുറക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്ലസ് വൺ ക്ലാസുകൾ ജൂലൈ അഞ്ചിന് ആരംഭിക്കാനാണ് നിലവിൽ തീരുമാനമെന്നും മന്ത്രി അറിയിച്ചു. ചിറയിൻകീഴ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പ്രവേശനോത്സവ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ.പി,യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിലായി 38.33ലക്ഷം (38,33,399) കുട്ടികളാണ് ഇന്ന് പ്രവേശനോത്സവത്തിൽ പങ്കെടുത്തത്….

Read More