
വേനലവധി തീരുന്നു ; ദുബൈ വിമാനത്താവളം തിരക്കിലേക്ക്
അവധി ദിനങ്ങൾ അവസാനിക്കുന്നതോടെ ദുബൈ വിമാനത്താവളത്തിലേക്ക് അടുത്ത ദിവസങ്ങളിൽ ഒഴുകിയെത്തുക ലക്ഷക്കണക്കിന് യാത്രക്കാർ. ഇതുമൂലം വരുംദിവസങ്ങളിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ തിരക്കാവും അനുഭവപ്പെടുക.അടുത്ത 13 ദിവസത്തിനകം 33 ലക്ഷം യാത്രക്കാർ വിമാനത്താവളത്തിൽ എത്തുമെന്നാണ് എമിഗ്രേഷൻ ഡിപ്പാർട്മെന്റിന്റെ കണക്ക്. തിരക്ക് ഒഴിവാക്കാൻ സ്മാർട്ട് ഗേറ്റ് ഉൾപ്പെടെ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു. രണ്ടു മാസത്തോളം നീണ്ട വേനലവധിക്ക് സ്വദേശത്തേക്ക് പോയ പ്രവാസികളും വിദേശത്തേക്ക് പോയ സ്വദേശികളും കൂട്ടത്തോടെ അടുത്ത ദിവസങ്ങളിൽ യു.എ.ഇയിൽ തിരിച്ചെത്തിത്തുടങ്ങും. കുട്ടികളടക്കമുള്ള കുടുംബങ്ങളാണ് തിരിച്ചുവരുന്നത്….