
വേനലവധി: എമിറേറ്റ്സിൽ ഇത്തവണ ഒറ്റക്കെത്തുന്നത് 900 കുട്ടികൾ
വേനലവധിക്ക് ശേഷം നാട്ടിൽനിന്ന് ഒറ്റക്ക് തിരികെ യാത്ര ചെയ്യുന്ന 900 കുട്ടികളെ സ്വാഗതം ചെയ്യാനൊരുങ്ങി എമിറേറ്റ്സ് എയർലൈൻ. 11 വയസ്സോ അതിൽ താഴെയോ ഉള്ള കുട്ടികൾ തനിച്ച് യാത്ര ചെയ്യുമ്പോൾ ഒരു ജീവനക്കാരന്റെ മേൽനോട്ടം ഉണ്ടാവണമെന്നാണ് വ്യവസ്ഥ. ഇതുപ്രകാരം എമിറേറ്റ്സ് എയർലൈനിന്റെ പരിശീലനം നേടിയ ജീവനക്കാരാണ് കുട്ടികളെ അനുഗമിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഈ സംവിധാനം ഉപയോഗപ്പെടുത്തിയത് 1,20,000 കുട്ടികളാണ്. ഇന്ത്യ, ബ്രിട്ടൻ, യു.എസ്, ഫിലിപ്പീൻസ്, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് ഇതിൽ കൂടുതലെന്നും എമിറേറ്റ്സ്…