
‘ത്വാഇഫിലെ രാത്രികൾ ‘ ; സമ്മർ സീസൺ പരിപാടികൾക്ക് തുടക്കം
‘ത്വാഇഫ് നൈറ്റ്സ്’ എന്ന പേരിൽ സമ്മർ സീസൺ പരിപാടികൾക്ക് തുടക്കമായി. ത്വാഇഫ് ഗവർണർ അമീർ സഊദ് ബിൻ നഹാർ ബിൻ സഊദ് പരിപാടികൾ ഉദ്ഘാടനം ചെയ്തു.നിരവധി വിനോദ, സാംസ്കാരിക, വാണിജ്യ, കായിക പരിപാടികൾ ഉൾക്കൊള്ളുന്നതാണ് ഈ വർഷത്തെ സമ്മർ സീസൺ പരിപാടികൾ. ത്വാഇഫിലേക്ക് സന്ദർശകരെ ഗവർണർ സ്വാഗതം ചെയ്തു. വിവിധ പരിപാടികളിൽ അവർക്ക് മറക്കാനാവാത്ത അനുഭവം ആശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തണുത്ത അന്തരീക്ഷവും അതിമനോഹര പ്രകൃതിദൃശ്യങ്ങളും കൊണ്ട് അനുഗ്രഹീതമായ ത്വാഇഫിൽ സമയം ചെലവഴിക്കുന്ന സന്ദർശകരുടെ എണ്ണം വർധിപ്പിക്കാനാണ്…