ഷാർജ സമ്മർ പ്രമോഷൻസ് സമാപിച്ചു

വേനൽക്കാല വ്യാപാര മഹോത്സവമായ ഷാർജ സമ്മർ പ്രമോഷൻസിന്റെ (എസ്.എസ്.പി.) 21-ാം പതിപ്പ് ഞായറാഴ്ച സമാപിച്ചു. 70 കോടി ദിർഹത്തിന്റെ വിൽപ്പനയാണ് ഇത്തവണയുണ്ടായത്. ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം ഡിവലപ്പ്മെന്റ് അതോറിറ്റിയുമായി (എസ്.സി.ടി.ഡി.എ.) ഏകോപിപ്പിച്ച് ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയാണ് (എസ്.സി.സി.ഐ.) വാർഷിക പരിപാടി സംഘടിപ്പിച്ചത്. പ്രധാന ഷോപ്പിങ്, വിനോദകേന്ദ്രമെന്ന നിലയിൽ എമിറേറ്റിന്റെ സ്ഥാനം പരിപാടിയിലൂടെ ഉയർന്നു. പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഉത്പന്നങ്ങളിൽ 25 മുതൽ 75 ശതമാനംവരെ വിലക്കുറവും 30 ലക്ഷം ദിർഹത്തിന്റെ സമ്മാനങ്ങളുമായിരുന്നു…

Read More