‘ലാൽ ചികിത്സ കഴിഞ്ഞ് താടി വളർത്തി വിശ്രമത്തിലായിരുന്നു, ആ രംഗം കട്ട് ചെയ്ത് പ്രദർശനം നടത്തി’; സിബി മലയിൽ

സിബി മലയിൽ എന്ന സംവിധായകനിൽ നിന്നും പിറന്നതിൽ ആളുകൾ ഏറെ ഇഷ്ട്ടപ്പെടുന്ന സിനിമകളിൽ ഒന്നാണ് സമ്മർ ഇൻ ബത്ലഹേം. രവിശങ്കർ എന്ന കഥാപാത്രമായി ജയറാമും ഡെന്നീസ് എന്ന കഥാപാത്രമായി സുരേഷ് ഗോപിയും മോനായിയായി കലാഭവൻ മണിയും തകർത്തു. രഞ്ജിത്തിന്റെ തിരക്കഥ അതിഗംഭീരവുമായിരുന്നു. അത് തന്നെയായിരുന്നു ഈ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. അതുപോലെ ഈ സിനിമയിലെ പാട്ടുകൾ എല്ലാവരുടെയും മ്യൂസിക് പ്ലെയറിൽ എപ്പോഴും ഉണ്ടായിരിക്കും. അത്രക്കും മനോഹരമായാണ് വിദ്യാസാഗർ മ്യൂസിക് അണിയിച്ചൊരുക്കിയത്. ഒരു രാത്രി കൂടി വിടവാങ്ങവേ, മാരിവില്ലിൻ…

Read More