
വേനൽ ചൂട് അതികഠിനം ; വെന്തുരുകി സൗദി അറേബ്യ
ചുട്ടുപൊള്ളുന്ന വേനൽ ചൂടിൽ വെന്തുരുകി സൗദി അറേബ്യ. അടുത്ത ഒരാഴ്ച ചൂട് വീണ്ടും ശക്തമാകുമെന്ന് മുന്നറിയിപ്പ്. സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്. കിഴക്കൻ പ്രവിശ്യയിൽ പകൽ താപനില 48 മുതൽ 50 ഡിഗ്രി വരെ ഉയരും. ഉയർന്ന ഹ്യുമിഡിറ്റിക്കും ഉഷ്ണക്കാറ്റിനും സാധ്യതയുള്ളതിനാൽ ഉച്ച സമയത്ത് നേരിട്ട് വെയിലേൽക്കരുതെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. സൗദിയിൽ പകൽ താപനില ക്രമാതീതമായി ഉയർന്ന് 50 ഡിഗ്രി വരെയെത്തി. കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ 48 മുതൽ 49…