
ബുർജ് ഖലീഫയിൽ കുട്ടികൾക്ക് സമ്മർ ക്യാമ്പ്
ബുർജ് ഖലീഫയുടെ 124 നിലയിലേക്ക് ടൂർ ഉൾപ്പെടെ കുട്ടികൾക്കായി ദുബൈ മാളിൽ നാലു ദിവസത്തെ സമ്മർ ക്യാമ്പിന് അവസരം. ജൂലൈ ഒന്നു മുതൽ ആരംഭിച്ച ക്യാമ്പ് ആഗസ്റ്റ് 29 വരെ നീളും.തിങ്കൾ മുതൽ വ്യാഴം വരെയാണ് ക്യാമ്പുണ്ടാവുക. ദുബൈയിലെ ഏറ്റവും വലിയ മാളായ ദുബൈ മാൾ, ബുർജ് ഖലീഫ എന്നിവ ഉൾപ്പെടെ ആറ് ആകർഷണങ്ങളാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. രാവിലെ ഒമ്പത് മുതൽ മൂന്നു വരെയുള്ള ക്യാമ്പിൽ വിദ്യാഭ്യാസ പരിശീലനത്തോടൊപ്പം അക്കാദമിക് ഇതര വിഷയങ്ങളിൽ ക്ലാസുകളും പഠനങ്ങളും ഉണ്ടാകും….