
വേനലവധി അവസാനിക്കുന്നു ; ദുബൈ വിമാനത്താവളം വീണ്ടും തിരക്കിലേക്ക്
വേനലവധി അവസാനിക്കാനിരിക്കെ ദുബൈ വിമാനത്താവളം വീണ്ടും തിരക്കിലേക്ക്. ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബൈയിൽ അടുത്ത 13 ദിവസങ്ങളിൽ 34.3 ലക്ഷം യാത്രക്കാരെത്തുമെന്ന് അധികൃതർ ബുധനാഴ്ച വെളിപ്പെടുത്തി. ദിവസവും ശരാശരി 2.64 ലക്ഷം യാത്രക്കാരാണ് ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്. ആഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന് തീയതികളിൽ മാത്രം അഞ്ചുലക്ഷത്തിലേറെ യാത്രക്കാർ കടന്നുപോകും. സെപ്റ്റംബറിലെ ആദ്യദിനമായിരിക്കും ഈ കാലയളവിലെ ഏറ്റവും തിരക്കേറിയ ദിവസമെന്നാണ് കരുതുന്നത്. 2.91 ലക്ഷം യാത്രക്കാരെയാണ് ഈ ദിവസം പ്രതീക്ഷിക്കുന്നത്. യാത്രക്കാർക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പുവരുത്തുന്നതിന്…