
നഗ്നയായി യുവതിയുടെ വീഡിയോ കോൾ, യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടി; ഒടുവിൽ സൈബർ പോലീസിന്റെ പിടിയിൽ
നഗ്ന വീഡിയോ കോൾ വിളിച്ച് യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതിയെ വയനാട് സൈബർ പോലീസ് രാജസ്ഥാനിൽ നിന്നും പിടികൂടി. ബത്തേരി സ്വദേശിയായ യുവാവിൽ നിന്നും അഞ്ചുലക്ഷം രൂപയാണ് ടെലഗ്രാം വഴി നഗ്ന വീഡിയോ കോൾ നടത്തിയ ശേഷം ഭീഷണിപ്പെടുത്തി യുവതി തട്ടിയെടുത്തത്. രാജസ്ഥാനിലെ സവായി മദേപൂർ ജില്ലയിലെ ജെറവാദ എന്ന സ്ഥലത്തുള്ള മനീഷ മീണ എന്ന യുവതിയാണ് പിടിയിലായിരിക്കുന്നത്. സൈബർ പോലീസ് അന്വേഷണത്തിനൊടുവിൽ ജയ്പൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. കേരളത്തില്‍ നിന്നുള്ള പോലീസ് സംഘം…