ലോക്സഭാ തെരഞ്ഞെടുപ്പ് ; സുൽത്താൻപൂർ മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ച് മനേക ഗാന്ധി

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ച് മനേക ഗാന്ധി. മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധി ഉത്തർ പ്രദേശിലെ സുൽത്താൻപൂർ മണ്ഡലത്തിൽ നിന്നാണ് വീണ്ടും ജനവിധി തേടുന്നത്. സിറ്റിങ് എംപിയായ മനേക ബിജെപി സംസ്ഥാന അധ്യക്ഷനൊപ്പമെത്തിയാണ് പത്രിക സമർപ്പിച്ചത്. ഇത്തവണയും തികഞ്ഞ വിജയ പ്രതിക്ഷയാണെന്ന് മനേക പറഞ്ഞു. മേയ് 25 ന് ആറാം ഘട്ടത്തിലാണ് യുപിയിൽ തെരഞ്ഞെടുപ്പ്.

Read More