
ഗാസയിൽ വെടിനിർത്താനുള്ള നീക്കം ; സ്വാഗതം ചെയ്ത് ഒമാൻ സുൽത്താനേറ്റ്
ഗാസ മുനമ്പിൽ വെടിനിർത്താൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുൻകൈയെടുത്ത് നടത്തുന്ന നടപടികളെ ഒമാൻ സ്വാഗതം ചെയ്തു. ഖത്തർ, ഈജിപ്ത് എന്നിവയുമായി സഹകരിച്ചും ഏകോപിപ്പിച്ചുമാണ് ഈ നീക്കത്തിനു തുടക്കംകുറിച്ചിരിക്കുന്നത്.ഇസ്രായേൽ ആക്രമണവും പലസ്തീൻ ജനത നേരിടുന്ന ദുരിതങ്ങളും അവസാനിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും ഒമാൻ പിന്തുണ അറിയിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങളും അവരുടെ അഭിലാഷങ്ങളും സംരക്ഷിക്കുകയും ദുരിതങ്ങൾ ലഘൂകരിക്കുകയും ചെയ്യുന്ന വിധത്തിൽ ഇത്തരം സംരംഭങ്ങളെ ക്രിയാത്മകമായി നേരിടാൻ എല്ലാ കക്ഷികളോടും ഒമാൻ ആഹ്വാനം…