
മൂത്രാശയ ക്യാൻസർ; പുതിയ ചികിത്സ രീതിയുമായി ഒമാൻ സുൽത്താൻ ഖാബൂസ് കാൻസർ റിസർച് സെന്റർ
മൂത്രാശയ കാൻസറിന് പുതിയ ചികിത്സ രീതിയുമായി സുൽത്താൻ ഖാബൂസ് കാൻസർ റിസർച് സെന്റർ. റേഡിയോന്യൂ ക്ലൈഡസ് ഉപയോഗിച്ചുള്ള ഈ ചികിത്സ സുൽത്താനേറ്റിലെ അർബുദ ചികിത്സ രംഗത്ത് ഏറ്റവും വലിയ കാൽവെപ്പായിരിക്കുമെന്നാണ് കരുതുന്നത്. ഈ രീതിയുപയോഗിച്ച് ഒമാനിൽ ആദ്യത്തെ ചിത്സ കഴിഞ്ഞ ദിവസം വിജയകരമായി നടത്തി. മൂത്രാശയത്തിലെ ക്യാൻസർ സെല്ലുകളെ നേരിട്ട് ലക്ഷ്യംവെച്ചു വളർച്ച തടയുകയാണ് ഈ ചികിത്സാ രീതിയിലൂടെ ചെയ്യുന്നത്. ചില കേസുകളിൽ അർബുദങ്ങളെ തന്നെ തുടച്ചു നീക്കാനും ചികിത്സാ രീതിക്കു കഴിയും. പരമ്പരാഗത ചികിത്സാ രീതികളായ…