സ്വകാര്യ സന്ദർശനത്തിനായി ഒമാൻ സുൽത്താൻ യൂറോപ്പിലേക്ക് തിരിച്ചു

ഒമാൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ യൂ​റോ​പ്പി​ലേ​ക്കു​ തി​രി​ച്ചു. സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ യൂ​റോ​പ്പി​ലേ​ക്കു​ പോ​യി​രി​ക്കു​ന്ന​തെ​ന്ന്​ ഒ​മാ​ൻ ന്യൂ​സ്​ ഏ​ജ​ൻ​സി അ​റി​യി​ച്ചു. കു​റ​ച്ചു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന​താ​യി​രി​ക്കും സ​ന്ദ​ർ​ശ​ന​മെ​ന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു. 

Read More

സ്വീഡിഷ് പൗ​രൻമാരെ ഇറാനിൽ നിന്ന് മോചിപ്പിക്കാൻ സഹായം ; ഒമാൻ സുൽത്താനെ നന്ദി അറിയിച്ച് സ്വീഡൻ രാജാവ്

ഇ​റാ​നി​ൽ​ നി​ന്ന് ര​ണ്ട് സ്വീ​ഡി​ഷ് പൗ​ര​ന്മാ​രെ മോ​ചി​പ്പി​ക്ക​ൻ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​തി​ന്​ സു​ൽ​ത്താ​നെ ന​ന്ദി അ​റി​യി​ച്ച്​ സ്വീ​ഡ​ൻ രാ​ജാ​വ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ സ്വീ​ഡ​ൻ രാ​ജാ​വാ​യ ​കേ​ൾ പ​തി​നാ​റാ​മ​ൻ ഗു​സ്താ​ഫ് ​സു​ൽ​ത്താ​നെ ഫോ​ണി​ൽ വി​ളി​ച്ച​ത്. ര​ണ്ട് സ്വീ​ഡി​ഷ് പൗ​ര​ന്മാ​രെ മോ​ചി​പ്പി​ക്കാ​നും അ​വ​രെ നാ​ട്ടി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​നും ത​​ന്‍റെ രാ​ജ്യ​വും ഇ​റാ​നും ത​മ്മി​ൽ ധാ​ര​ണ​യി​ലെ​ത്താ​ൻ ഒ​മാ​ൻ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ​ക്ക് രാ​ജാ​വ്​ സു​ൽ​ത്താ​നോ​ട്​ ന​ന്ദി പ​റ​ഞ്ഞു​വെ​ന്ന്​ ഒ​മാ​ൻ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​ ചെ​യ്തു. സുൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്‍റെ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​മാ​ൻ ന​ട​ത്തി​യ…

Read More

ഒമാൻ സുൽത്താൻ ഇന്ന് ജോർദാനിൽ

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ഇന്ന് ജോര്‍ദാന്‍ സന്ദര്‍ശിക്കും. ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ ഇബിന്‍ അല്‍ ഹുസൈന്റെ ക്ഷണപ്രകാരമാണ് സുല്‍ത്താന്റെ സന്ദര്‍ശനം. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് സന്ദര്‍ശനം ഗുണം ചെയ്യും. ഒമാന്‍ പ്രതിരോധകാര്യ ഉപപ്രധാന മന്ത്രി സയ്യിദ് ശിഹാബ് ബിന്‍ താരിക് അല്‍ സഈദ്, സയ്യിദ് ബില്‍ അറബ് ബിന്‍ ഹൈതം അല്‍ സഈദ്, ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി,…

Read More

ഒമാൻ ഭരണാധികാരിയുടെ ഇന്ത്യൻ സന്ദർശനം: പ്രത്യേക സ്‌മാരക സ്റ്റാമ്പുകൾ പുറത്തിറക്കി

ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ മൂന്ന് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക സ്‌മാരക സ്റ്റാമ്പുകൾ പുറത്തിറക്കി. ഒമാൻ പോസ്റ്റ്, ഇന്ത്യ പോസ്റ്റ് എന്നിവർ സംയുക്തമായാണ് ഈ സ്റ്റാമ്പുകൾ പുറത്തിറക്കിയത്.ഇന്ത്യയും, ഒമാനും തമ്മിലുള്ള സാംസ്‌കാരിക ബന്ധം, ശക്തമായ സൗഹൃദം എന്നിവ എടുത്ത് കാട്ടുന്നതാണ് ഈ സ്റ്റാമ്പുകൾ.ഇന്ത്യയിലെയും, ഒമാനിലെയും നാടോടിനൃത്തകലകളെ പ്രമേയമാക്കിയാണ് ഈ സ്റ്റാമ്പുകൾ ഒരുക്കിയിരിക്കുന്നത്.200 ബൈസ മൂല്യമുള്ള രണ്ട് സ്റ്റാമ്പുകളാണ് ഈ അവസരത്തിൽ പുറത്തിറക്കിയിരിക്കുന്നത്. ഇതിൽ ഒരു സ്റ്റാമ്പിൽ ഒമാനി നൃത്തരൂപമായ അൽ…

Read More

ഒമാനിൽ പ്രവർത്തനം വിപുലീകരിക്കാൻ ലുലു ഗ്രൂപ്പ് ; ഒമാൻ സുൽത്താനുമായി കൂടിക്കാഴ്ച നടത്തി എം എ യൂസഫലി

മിഡിൽ ഈസ്റ്റിലെ പ്രമുഖ റീട്ടെയിലറായ ലുലു ഗ്രൂപ്പ് ഒമാനിലെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കും. ഒമാൻ ഭരണാധികാരി ആയതിന് ശേഷം ആദ്യമായി ഇന്ത്യയിലെത്തിയ സുൽത്താൻ ഹൈതം ബിൻ താരിഖുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ഇക്കാര്യം അറിയിച്ചത്. ഡൽഹി ലീല പാലസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ ലുലു ഗ്രൂപ്പിന്റെ ഒമാനിലെ പ്രവർത്തനങ്ങലെപ്പറ്റി യൂസഫലി ഒമാൻ സുൽത്താന് വിവരിച്ചു കൊടുത്തു. നിലവിൽ 36 ഹൈപ്പർ മാർക്കറ്റുകളും ഷോപ്പിംഗ് മാളുകളുമാണ് ഒമാനിലെ വിവിധ ഗവർണർറേറ്റുകളിൽ…

Read More

ഒമാൻ സുൽത്താന്റെ സിംഗപ്പൂർ സന്ദർശനത്തിന് തുടക്കം

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിൻറെ ത്രിദിന സിംഗപ്പൂർ സന്ദർശനത്തിന് തുടക്കമായി. സുൽത്താൻറെ സിംഗപ്പൂർ സന്ദർശനത്തിൻറെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ വിവിധ മേഖലകൾ ചർച്ച ചെയ്യും. സിംഗപ്പൂർ ചാംഗി എയർപോർട്ടിൽ എത്തിയ ഒമാൻ സുൽത്താനെ പ്രധാനമന്ത്രിയുടെ ഓഫിസിലെ മന്ത്രി ഡോ മുഹമ്മദ് മാലിക്കി ബിൻ ഉസ്മാൻ, ഉദ്യോഗസ്ഥർ, സിംഗപ്പൂരിലെ ഒമാൻ എംബസി അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഒമാനിലെയും സിംഗപ്പൂരിലേയും ജനങ്ങൾക്ക് കൂടുതൽ അഭിവൃദ്ധി കൈവരിക്കുന്നതിനും വിവിധ മേഖലകളിൽ ഈ ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളും…

Read More

ഒമാൻ സുൽത്താൻ ഇന്ത്യയിലേക്ക്: സന്ദർശനത്തിന് ഡിസംബർ 13ന് തുടക്കമാകും

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിൻറെ സിംഗപ്പുർ, ഇന്ത്യ സന്ദർശനം ഡിസംബർ പതിമൂന്ന് മുതൽ തുടക്കമാകുമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് അറിയിച്ചു. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ പുതിയ നാഴിക കല്ലുകൂടിയാകും ഒമാൻ സുൽത്താന്റെ ഇന്ത്യാ സന്ദർശനം. ഒമാനും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ മേഖലകൾ ഇരു സന്ദർശനങ്ങളിലും ചർച്ച ചെയ്യും.മൂന്ന് രാജ്യങ്ങളിലെയും ജനങ്ങൾക്ക് കൂടുതൽ അഭിവൃദ്ധി കൈവരിക്കുന്നതിനും വിവിധ മേഖലകളിൽ ഈ ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളും വിശകലനം ചെയ്യും. ഡിസംബർ 16ന് ആയിരിക്കും…

Read More

ഇന്ത്യൻ രാഷ്ട്രപതിക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേർന്ന് ഒമാൻ സുൽത്താൻ

 ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്‍റെ പശ്ചാത്തലത്തിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. രാഷ്ട്രപതിക്ക് ആയുരാരോഗ്യ സൗഖ്യവും ഇന്ത്യൻ ജനതക്ക് പുരോഗതിയും സന്തോഷവും ഉണ്ടാകട്ടേയെന്നും ആശംസാ സന്ദേശത്തിൽ ഒമാൻ സുൽത്താൻ അറിയിച്ചു.

Read More