
ഒമാൻ സുൽത്താനുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് ഉപപ്രധാനമന്ത്രി
കുവൈത്ത് ഫസ്റ്റ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തി. അൽ ബറക്ക കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ വാക്കാലുള്ള സന്ദേശം ശൈഖ് ഫഹദ് യൂസഫ് സുൽത്താന് കൈമാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധവും പരസ്പര താൽപര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രതിബദ്ധതയെയും കുറിച്ച് ഇരുവരും സംസാരിച്ചു. ഒമാനും കുവൈത്തും തമ്മിലുള്ള സൈനിക,…