യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നിയാദിയുടെ മടക്ക യാത്ര വൈകും; കാലാവസ്ഥ പ്രതികൂലമെന്ന് നാസ

യുഎഇയുടെ ബഹിരാകാശ സഞ്ചാരിയായ സുൽത്താൻ അൽ നിയാദിയുടെ ഭൂമിയിലേക്കുള്ള മടക്കയാത്ര വൈകും. മോശം കാലാവസ്ഥയെ തുടർന്നാണ് യാത്ര മാറ്റിവെച്ചതെന്ന് നാസ അറിയിക്കുന്നത്. കാലാവസ്ഥ അനുകൂലമായാൽ ഞായറാഴ്ചയോടെ ഭൂമിയിലേക്ക് മടങ്ങാനാണ് പദ്ധതി. ബഹിരാകാശ നിലയത്തിൽ നിന്നും യാത്ര തിരിച്ച് ഞായറാഴ്ച അമേരിക്കയിലെ ഫ്ളോറിഡയിൽ ലാന്റ് ചെയ്യുന്ന വിധത്തിലായിരുന്നു മടക്കയാത്ര ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ഫ്ളോറിഡയിലെ മോശം കാലാവസ്ഥയാണ് സുൽത്താൻ അൽ നിയാദിയുടെയും സംഘത്തിന്റെയും യാത്ര മാറ്റിവെക്കാൻ കാരണം. ഇഡാലിയ ചുഴലിക്കാറ്റ് ഫ്ളോറിഡയിൽ ശക്തമായി വീശുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം….

Read More