
നോറയ്ക്ക് ജാക്വലിനോട് അസൂയ, തന്നെ ബ്രെയിൻ വാഷ് ചെയ്യാറുണ്ട്; സാമ്പത്തികത്തട്ടിപ്പുകേസ് പ്രതി സുകാഷ്
ബോളിവുഡ് നടി നോറ ഫത്തേഹിക്ക് നടി ജാക്വലിൻ ഫെർണാണ്ടസിനോട് അസൂയയാണെന്ന് സാമ്പത്തികത്തട്ടിപ്പുകേസ് പ്രതി സുകാഷ് ചന്ദ്രശേഖർ. ജാക്വലിനെതിരെ നോറ ഫത്തേഹി തന്നെ ‘ബ്രെയിൻ വാഷ്’ ചെയ്യാറുണ്ട്. ജാക്വിലിനെ ഉപേക്ഷിച്ച് താനുമായി ‘ഡേറ്റിങ്’ ചെയ്യണമെന്ന് നോറ ഫത്തേഹി ആഗ്രഹിക്കുന്നവെന്നും അഭിഭാഷകരായ അനന്ത് മാലിക്, എ.കെ.സിങ് എന്നിവർ മുഖേന പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ സുകാഷ് ചന്ദ്രശേഖർ ആരോപിക്കുന്നു. ”ജാക്വലിനുമായി നല്ല ബന്ധത്തിലായിരുന്നതിനാൽ, ഞാൻ നോറയെ ഒഴിവാക്കിത്തുടങ്ങി. പക്ഷേ അവൾ എന്നെ വിളിച്ച് പ്രകോപിപ്പിച്ചുകൊണ്ടിരുന്നു. ഒരു സംഗീത നിർമാണ കമ്പനി സ്ഥാപിക്കാൻ ബോബിയെ…