ഇന്ത്യയിൽ ആത്മഹത്യകളിൽ വര്‍ദ്ധനവ്; 40 ശതമാനവും 30 വയസ്സിന് താഴെയുള്ളവർ; 2022-ല്‍ 1.71 ലക്ഷം പേര്‍ ആത്മഹത്യ ചെയ്തു

ഇന്ത്യയില്‍ യുവാക്കള്‍ക്കിടയിലെ ആത്മഹത്യ നിരക്കില്‍ വര്‍ദ്ധനവുണ്ടായതായി റിപ്പോർട്ട്. റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയില്‍ 15-നും 19-നും ഇടയില്‍ പ്രായമുള്ളവരിലെ മരണനിരക്കിനു പിന്നിലെ കാരണങ്ങളില്‍ നാലാമത് ആത്മഹത്യയാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആത്മഹത്യ കേസുകളിൽ 40 ശതമാനവും 30 വയസ്സിനു താഴെയുള്ളവരാണത്രെ. വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇന്ത്യയില്‍ പ്രതിദിനം 160 യുവാക്കള്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ്. ജീവിതത്തിലുണ്ടാകുന്ന കടുത്ത സമ്മർദ്ദം, മാതതനസികാരോഗ്യത്തിലെ അസ്ഥിരത, പ്രണയനൈരാശ്യം, മയക്കുമരുന്ന് ഉപയോഗം, ഒറ്റപ്പെടൽ എന്നിവയെല്ലാം…

Read More

പൊലീസിൽ ആത്മഹത്യകൾ പെരുകുകയാണെന്ന പരാതി; അടിയന്തര ഇടപെടൽ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

വിശ്രമമില്ലാത്ത ജോലിയും മേലുദ്യോഗസ്ഥരുടെ സമ്മർദ്ദവും കാരണം പോലീസിൽ ആത്മഹത്യകൾ പെരുകുകയാണെന്ന പരാതി പരിശോധിച്ച് അടിയന്തര ഇടപെടൽ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കുമാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്. 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജൂലൈ 24 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ 5 പോലീസുകാർ ആത്മഹത്യ…

Read More