മക്കളെ തീകൊളുത്തി അമ്മ ജീവനൊടുക്കി; കുട്ടികൾ ഗുരുതരാവസ്ഥയിൽ, സംഭവം കൊല്ലത്ത്

കൊല്ലത്ത് മക്കളെ തീകൊളുത്തി അമ്മ ജീവനൊടുക്കി. കരുനാഗപ്പള്ളി തൊടിയൂർ സായൂജ്യം വീട്ടിൽ അർച്ചന(33)യാണ് മരിച്ചത്. ഏഴും രണ്ടും വയസുള്ള കുട്ടികൾ ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കുടുംബപ്രശ്നമാണ് കാരണമെന്നാണ് റിപ്പോർട്ട്.

Read More

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു

പത്തനംതിട്ടയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. മല്ലപ്പള്ളി കുന്നന്താനം പാലയ്ക്കാത്തകിടി ശ്രീജ (35), ഭർത്താവ് വേണു (45) എന്നിവരാണ് മരിച്ചത്. കുന്നന്താനത്ത്  ചെട്ടിമുക്കിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം.  കീഴ്വായ്പുർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വാക്കു തർക്കത്തെ തുടർന്നായിരുന്നു കൊലപാതകമെന്നാണ് പ്രാഥമിക വിവരം. ഇരുവരുടെയും മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റി. ഇരുവരും ഒരു വർഷമായി പിണങ്ങി സ്വന്തം വീടുകളിൽ കഴിയുകയായിരുന്നു. ദമ്പതികൾക്ക് ഒരു മകളുണ്ട്. ശ്രീജയുടെ വീട്ടിൽ വച്ചായിരുന്നു സംഭവം. 

Read More