പി.എഫ്. തുക ലഭിച്ചില്ല; കൊച്ചിയിലെ ഓഫീസിലെത്തി  വിഷംകഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചയാൾ മരിച്ചു

പ്രൊവിഡന്റ് ഫണ്ട് (പി.എഫ്) തുക ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച തൃശ്ശൂര്‍ പേരാമ്പ്ര സ്വദേശി ശിവരാമൻ മരിച്ചു. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരിച്ചത്. കഴിഞ്ഞദിവസമാണ് ശിവരാമന്‍ കൊച്ചിയിലെ പി.എഫ്. ഓഫീസിന് മുന്നില്‍ വിഷംകഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 80,000 രൂപയുടെ പി.എഫ്. ആനുകൂല്യമാണ് ശിവരാമന് ലഭിക്കാനുണ്ടായിരുന്നത്. ആറുവര്‍ഷമായി ഇത് ലഭിക്കാനായി ശിവരാമന്‍ പി.എഫ്. ഓഫീസില്‍ കയറിയിറങ്ങുകയാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആധാര്‍ കാര്‍ഡിലെ പിഴവാണ് പണം ലഭ്യമാക്കാനുള്ള തടസ്സമായി പി.എഫ്. ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. ഇതിന്…

Read More

പെൻഷൻ മുടങ്ങിയ ഭിന്നശേഷിക്കാരൻ മരിച്ച നിലയിൽ

കോഴിക്കോട് ചക്കിട്ടപ്പാറ മുതുകാട്ടിൽ ഭിന്നശേഷിക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. വളയത്ത് ജോസഫ് എന്ന 74 കാരനാണ് മരിച്ചത്. ആറ് മാസമയി ഇദ്ദേഹത്തിന് പെൻഷൻ മുടങ്ങിയിരുന്നു. പെൻഷൻ ലഭിച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്ന് കാണിച്ച് ഇദ്ദേഹം പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ഇതുകൂടാതെ ഇദ്ദേഹം നിരവധി തവണ പഞ്ചായത്ത് അധികൃതരെ സമീപിക്കുകയും ചെയ്തിരുന്നു. ഭിന്നശേഷിക്കാരിയായ കുട്ടി മാത്രമാണ് ഇപ്പോൾ തനിക്കൊപ്പമുളളതെന്നും ജീവിക്കാൻ മറ്റ് മാർഗങ്ങളില്ലെന്നും അതിനാൽ തന്നെ വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് നേരിടുന്നതെന്നും കത്തിൽ പറയുന്നു.

Read More

തിരുവല്ലത്തെ ഷഹാനയുടെ ആത്മഹത്യ; പ്രതികളായ മൂന്നു പേർ പിടിയിൽ

തിരുവല്ലത്ത് ഷഹാന ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ മൂന്നു പേർ പിടിയിൽ. ഭർത്താവ് നൗഫൽ, ഭർത്താവിൻ്റെ അച്ഛൻ സജിം, ഭർതൃ മാതാവ് സുനിത എന്നിവരെയാണ് പിടികൂടിയത്. ഭർതൃ വീട്ടിലെ പീഡനത്തെ തുടർന്നാണ് ഷഹാന ആത്മഹത്യ ചെയ്തത്. പ്രതികൾ ഒരു മാസമായി ഒളിവിലായിരുന്നു. ഇവർക്ക് പൊലീസ് സംരക്ഷണം നൽകിയെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.  ഷഹാനയെ ആശുപത്രിയിൽ വെച്ച് വരെ ഭർതൃമാതാവ് മർദ്ദിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. ഷഹാനയുടെ കുടുംബത്തിന്‍റെ പരാതിയിൽ തിരുവല്ലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. 2020ലായിരുന്നു നൗഫൽ-ഷഹാന ദമ്പതികളുടെ വിവാഹം….

Read More

അസി.പബ്ലിക് പ്രോസിക്യൂട്ടർ വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

പരവൂർ മുൻസിഫ് കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്ങോലം പോസ്റ്റ് ഓഫിസ് ജംക്ഷനു സമീപം പ്രശാന്തിയിൽ എസ്.അനീഷ്യയെ (41) ആണ് ഇന്നലെ കുളിമുറിയുടെ ജനാലയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ വീട്ടുകാർ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജോലിയുമായ ബന്ധപ്പെട്ട മാനസിക സമ്മർദമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പാരിപ്പളളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.  

Read More

12 വയസ്സുകാരന്‍ തൂങ്ങിമരിച്ച നിലയിൽ; സംഭവം ക്ലാസ്സില്‍ പോകാത്തതിന് അമ്മ ശാസിച്ചതിനെത്തുടര്‍ന്ന്

തിരുവനന്തപുരത്ത് 12 വയസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍. പൂജപ്പുര കൊങ്കളത്തു ബിനു – രാജി ദമ്പതികളുടെ മകന്‍ അലക്‌സ് ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിക്കും വൈകുന്നേരം അഞ്ച് മണിക്കും ഇടയിലായിരുന്നു സംഭവം. ക്ലാസ്സില്‍ പോകാത്തതിന് അമ്മ ശാസിച്ചതിനെത്തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമായതെന്നാണ് സംശയിക്കുന്നത്. 

Read More

തിരുവല്ലത്ത് യുവതിയുടെ ആത്മഹത്യ; ഭർതൃമാതാവിന്റെ മാനസിക പീഡനമെന്ന് പരാതി

തിരുവനന്തപുരം തിരുവല്ലത്ത് യുവതിയുടെ ആത്മഹത്യയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ഇന്ന് ഷഹനയുടെ വീട്ടുകാരുൾപ്പെടെ കൂടുതൽ പേരുടെ മൊഴിയെടുക്കും. ഇതിന് ശേഷമാകും ഭർത്താവ് നൗഫലിന്റെ കുടുംബത്തെ ചോദ്യം ചെയ്യുക. ഭർതൃ വീട്ടിലെ പീഡനത്തെ തുടർന്നാണ് ഷഹനയുടെ ആത്മഹത്യയെന്നാണ് ബന്ധുക്കളുടെ പരാതി. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. വണ്ടിത്തടം സ്വദേശി ഷഹന ഷാജി ജീവനൊടുക്കിയത്. സംഭവത്തിൽ തിരുവല്ലം പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു ഷഹനയുടെ മരണം. ഭര്‍തൃ വീട്ടിലെ പ്രശ്നങ്ങലെ തുട‍ര്‍ന്ന് ഷഹാന…

Read More

പത്തനാപുരത്ത് ഭാര്യയെയും 10 വയസ്സുള്ള മകളെയും വെട്ടി യുവാവ് തീകൊളുത്തി മരിച്ചു

കൊല്ലം പത്തനാപുരം നടുകുന്നിൽ ഭാര്യയെയും മകളേയും വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ് തീ കൊളുത്തി മരിച്ചു. രൂപേഷ് (40) ആണ് മരിച്ചത്. ഭാര്യ അഞ്ജു ( 27 ), തിരുവനന്തപുരം മെഡിക്കൽ കോളേജിലും മകൾ ആരുഷ്മ (10) എസ് എ ടി ആശുപത്രിയിലും ചികിൽസയിലാണ്. കുടുംബ വഴക്കാണ് ആക്രമണത്തിനും ജീവനൊടുക്കലിനും കാരണമെന്ന് പൊലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ രണ്ടരയ്ക്കാണ് സംഭവം. വാക്കേറ്റത്തിന് പിന്നാലെയാണ് അഞ്ജുവിനെ രൂപേഷ് വാക്കത്തി കൊണ്ട് വെട്ടിയത്. അഞ്ജുവിന് തലയ്ക്ക് പിന്നില്‍ പരിക്കേറ്റു. മകള്‍ക്ക് കണ്ണിനാണ് പരിക്കേറ്റത്. അഞ്ജുവിന്‍റെയും…

Read More

നക്ഷത്ര കൊലപാതകം: ജയിലിലേക്കു പോകുന്നവഴി പിതാവ് ട്രെയിനിൽനിന്നു ചാടി മരിച്ചു

കൊല്ലം മാവേലിക്കര പുന്നമൂട് നക്ഷത്ര കൊലപാതക കേസിലെ പ്രതി നക്ഷത്രയുടെ പിതാവ് ശ്രീമഹേഷ് ആലപ്പുഴ കോടതിയിൽ കൊണ്ടുവന്നശേഷം തിരികെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് പോകുന്ന വഴി ശാസ്താംകോട്ടയിൽ വച്ച് ട്രെയിനിൽനിന്ന് ചാടി മരിച്ചു. ഇക്കഴിഞ്ഞ കഴിഞ്ഞ ജൂൺ 7നു രാത്രി ഏഴരയോടെയാണു പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയെ (6) മഴു ഉപയോഗിച്ചു പിതാവ് ശ്രീമഹേഷ് കൊലപ്പെടുത്തിയത്. മകളെ വെട്ടിക്കൊലപ്പെടുത്തിയശേഷം സ്വന്തം അമ്മയെയും പ്രതി വെട്ടിപ്പരുക്കേൽപ്പിച്ചിരുന്നു. കേസിൽ അറസ്റ്റിലായി റിമാൻഡിലായതിനുപിന്നാലെ മാവേലിക്കര സബ് ജയിലിൽവച്ച് പ്രതി കഴുത്തു മുറിച്ച് ആത്മഹത്യയ്ക്കു…

Read More

‘ജനനം 1995-മരണം 2023’, ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്; പിന്നാലെ ജീവനൊടുക്കി യുവാവ്

സ്വന്തം മരണം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി. ആലുവ യുസി കോളേജ് കടുപ്പാടം കണ്ണാ പടവിൽ വീട്ടിൽ ഷെരീഫിന്റെ മകൻ അജ്മലി (28)നെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് 6:30 യോടെയായിരുന്നു സംഭവം. ജോലി തേടി അജ്മൽ ദുബായിൽ പോയിരുന്നു. എന്നാൽ അവിടെ ജോലിയൊന്നും ലഭിച്ചില്ല.  ഇതിന്റെ പേരിൽ അജ്മൽ കടുത്ത മനോവിഷമത്തിൽ ആയിരുന്നുവെന്നും നാട്ടുകാർ പറയുന്നു. ജീവനൊടുക്കുന്നതിനു പത്ത് മിനിറ്റ് മുമ്പ് തന്റെ ഇൻസ്റ്റാഗ്രാമിൽ അജ്മൽ മരണം സൂചിപ്പിക്കുന്ന പോസ്റ്റ് പങ്കുവച്ചിരുന്നു. ജനനം…

Read More

ഡോ. ഷഹനയുടെ ആത്മഹത്യ; റുവൈസിനെ റിമാൻഡ് ചെയ്തു

മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ഥിനി ഡോ. എ ജെ ഷഹനയുടെ ആത്മഹത്യ കേസില്‍ പ്രതിയായ റുവൈസിനെ കോടതിയിൽ ഹാജരാക്കി‍‍. 14 ദിവസത്തേക്ക് റുവൈസിനെ റിമാൻഡ് ചെയ്തു. ഈ മാസം 21 വരെയാണ് റിമാൻഡ് കാലാവധി. ഡോ. ഷഹനയുടെ ആത്മഹത്യാക്കുറിപ്പിലെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. ‘അവരുടെ സ്ത്രീധന മോഹം മൂലം അവസാനിപ്പിക്കുന്നു’ എന്ന് ആത്മഹത്യാക്കുറിപ്പിൽ ഷഹന കുറിച്ചിട്ടുള്ളതായി പൊലീസ് വ്യക്തമാക്കുന്നുണ്ട്. ഇത് പ്രധാന തെളിവാണെന്നും പൊലീസ് അറിയിച്ചു. ഡോ. ഷഹനയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണാ…

Read More