പത്തൊമ്പതുകാരി ജീവനൊടുക്കിയ സംഭവം; പഠനം തുടരാൻ കഴിയാതെ വന്നതിലുള്ള മനോവിഷമം മൂലമെന്ന് പൊലീസ്

പത്തൊമ്പതുകാരി ജീവനൊടുക്കിയത് പഠനം തുടരാൻ കഴിയാതെ വന്നതിലുള്ള മനോവിഷമം മൂലമെന്ന് പൊലീസ്. ഒറ്റൂര്‍ മൂങ്ങോട് പേരേറ്റില്‍ കാട്ടില്‍വീട്ടില്‍ ലക്ഷ്മിയെയാണ് ശങ്കരന്‍മുക്കിന് സമീപത്തെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. വീട്ടിലെ ജനലില്‍ തൂങ്ങിമരിച്ച നിലയിലാണ് ലക്ഷ്മിയുടെ മൃതദേഹം കണ്ടത്. ഒന്നരമാസം ഗര്‍ഭിണിയായിരുന്നു ലക്ഷ്മി. ഓട്ടോ ഡ്രൈവറായ കിരണും ലക്ഷ്മിയും 11 മാസം മുമ്പാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. ചെമ്പകമംഗലം സായ്‌റാം കോളേജിൽ അവസാനവര്‍ഷ ബിരുദവിദ്യാര്‍ഥിനിയായിരുന്നു ലക്ഷ്മി. ഗര്‍ഭിണിയായതോടെ പഠനം തുടരുന്നത് ഭര്‍ത്താവ് വിലക്കിയതായാണ് വിവരം. ഗര്‍ഭഛിദ്രം…

Read More

എപിപി അനീഷ്യയുടെ ആത്മഹത്യ ചെയ്ത സംഭവം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയില്‍

കൊല്ലം പരവൂര്‍ മുന്‍സിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ (44) ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് അമ്മ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. അമ്മ പ്രസന്ന നല്‍കിയ ഹര്‍ജി ജസ്റ്റിസ് പി.ജി. അജിത് കുമാറാണ് പരിഗണിച്ചത്. ജനുവരി 21-നാണ് അനീഷ്യയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പരവൂര്‍ പോലീസാണ് നിലവില്‍ അന്വേഷണം നടത്തുന്നത്. സഹപ്രവര്‍ത്തകരില്‍നിന്നുള്ള മാനസിക പീഡനം സഹിക്കാനാവാതെ ജീവനൊടുക്കിയെന്നായിരുന്നു ആത്മഹത്യക്കുറിപ്പില്‍ പറഞ്ഞിരുന്നത്. ഇതിനെ തുടര്‍ന്ന് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍…

Read More

ദേശാടന പക്ഷികള്‍ ആത്മഹത്യ ചെയ്യുന്ന ഗ്രാമം

പക്ഷികള്‍ ആത്മഹത്യ ചെയ്യുമോ? ചോദ്യം പോലും അത്​ഭുതമായി തോന്നാം. എന്നാല്‍ ഈ അത്ഭുതം നൂറ്റാണ്ടുകളായി നടന്നു വരുന്ന ഒരു ഗ്രാമമുണ്ട് ഇന്ത്യയില്‍. പേര് ജതിംഗ. വെറും 2500 ആളുകള്‍ മാത്രം താമസിക്കുന്ന വളരെ ചെറിയൊരു ഗ്രാമമാണ് ജതിംഗ. എന്നാല്‍ ഇവിടെ നടക്കുന്ന അത്​ഭുതപ്രതിഭാസത്തിന്റെ പേരില്‍ ഈ ഗ്രാമം ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചു പറ്റുന്നു. ഈ ഗ്രാമത്തിലെത്തുന്ന ദേശാടന പക്ഷികള്‍ ഒരിക്കലും തിരിച്ചു പോകാറില്ല. അവര്‍ ഈ മണ്ണില്‍ തന്നെ മരിച്ചു വീഴുന്നു. പക്ഷികളുടെ കൂട്ട മരണമാണ്…

Read More

കാട്ടാക്കടയിലെ നവവധുവിന്റെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം കാട്ടാക്കടയിൽ നവവധു ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.കാട്ടാക്കട സ്വദേശി വിപിനാണ് അറസ്റ്റിലായത്. സംഭവം നടന്ന് എട്ട് മാസങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലായത്. വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാളിലായിരുന്നു യുവതി ആത്മഹത്യ ചെയ്തത്. സോനയുടെ മരണത്തിന് കാരണം വിപിന്റെ മാനസിക, ശാരീരിക പീഡനമാണെന്ന് കണ്ടെത്തലിനെ തുടർന്നാണ് നടപടി.2023 ജൂലൈ രണ്ടിനായിരുന്നു പന്നിയോട് സ്വദേശിയായ സോന ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയത് ഈ സമയം ഭർത്താവ് വിപിനും മുറിയിൽ ഉണ്ടായിരുന്നു. അസ്വാഭാവിക മരണത്തിന് കാട്ടാക്കട പൊലീസ് കേസെടുത്തിരുന്നെങ്കിലും, വിപനെ…

Read More

ആലപ്പുഴയിൽ ഏഴാം ക്ലാസുകാരൻ ജീവനൊടുക്കിയ സംഭവം; രണ്ട് അധ്യാപകർക്കെതിരെ കേസെടുത്തു

ആലപ്പുഴയില്‍ ഏഴാം ക്ലാസുകാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ രണ്ട് അധ്യാപകർക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കായികാധ്യാപകൻ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവർക്കെതിരെയാണ് മണ്ണഞ്ചേരി പൊലീസ് കേസ് എടുത്തത്. ഈ മാസം 15നാണ് വിദ്യാർഥി ജീവനൊടുക്കിയത്.സ്കൂളിൽ വൈകിയെത്തിന് ശിക്ഷിച്ചതിനെതുടർന്നാണ് മരണമെന്ന് ബന്ധുക്കളും സഹപാഠികളും ആരോപിച്ചിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും വടികൊണ്ട് തല്ലിയതിനുമാണ് കേസെടുത്തത്.

Read More

ലോൺ ആപ്പ് ഭീഷണിയിൽ യുവാവ് ജീവനൊടുക്കിയ കേസ്; 4 പേർ അറസ്റ്റിൽ

ലോൺ ആപ്പില്‍ നിന്ന് ഭീഷണി നേരിട്ടതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത കേസിൽ നാല് ഗുജറാത്ത് സ്വദേശികളെ മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. ബാക്സറ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് പ്രതികളെ പിടിച്ചത്. അലി, സമീർ, യാഷ്, ഹാരീഷ് എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. ലോൺ ആപ്പില്‍ നിന്ന് ഭീഷണി നേരിട്ടതിന് പിന്നാലെ 2023 സെപ്റ്റംബർ 5 നാണ് അരിമുള സ്വദേശി അജയ് രാജ് ആത്മഹത്യ ചെയ്തത്. പ്രതികളിൽ നിന്ന് 4 മൊബൈൽ ഫോൺ, ഒരു ഇന്റർനെറ്റ്‌ മോഡം എന്നിവ…

Read More

മകൾ ആൺസുഹൃത്തിനൊപ്പം പോയി; കൊല്ലത്ത് മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി

മകൾ ആൺസുഹൃത്തിനൊപ്പം ഇറങ്ങിപ്പോയതിൽ മനംനൊന്ത്  മാതാപിതാക്കൾ ജീവനൊടുക്കി. പാവുമ്പ സ്വദേശി സൈനികനായ ഉണ്ണികൃഷ്ണപിള്ള (52) ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത്. അമിതമായി ഗുളിക കഴിച്ച് ഇരുവരും ജീവനൊടുക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബിന്ദു വെള്ളിയാഴ്ച രാത്രിയും ഉണ്ണികൃഷ്ണപിള്ള ഇന്ന് പുലർച്ചെയും മരണത്തിന് കീഴടങ്ങി.     

Read More

കാസർകോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട് കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് വാച്ച് റിപ്പയറിങ് കട നടത്തുന്ന സൂര്യപ്രകാശ് (62), അമ്മ ഗീത, ഭാര്യ ലീന എന്നിവരാണ് മരിച്ചത്. അമ്മയെയും ഭാര്യയെയും വിഷം കൊടുത്ത് കൊന്ന ശേഷം സൂര്യപ്രകാശ് തൂങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

Read More

കൊല്ലത്ത് കെഎസ്ആർടിസി കണ്ടക്ടറും ഭാര്യയും ജീവനൊടുക്കി

കൊല്ലത്ത് കെഎസ്ആർടിസി കണ്ടക്ടറും ഭാര്യയും ജീവനൊടുക്കി. സാമ്പത്തിക പ്രതിസന്ധിയെന്നാണ് പ്രാഥമിക നിഗമനം. പുനലൂർ ഡിപ്പോയിലെ കെഎസ്ആർടിസി കണ്ടക്ടർ വിളക്കുടി മീനംകോട് വീട്ടിൽ വിജേഷ് (42), ഭാര്യ രാജി (36) എന്നിവരാണു മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി  ആവണീശ്വരത്തു വാനിനുമുന്നിൽ ചാടി ഗുരുതര പരുക്കേറ്റ രാജി മരിച്ചശേഷം ഇന്നലെ വൈകിട്ടാണു വിജേഷിനെ ആയിരവില്ലിപ്പാറയിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  വിജേഷിനും രാജിയുടെ അമ്മയ്ക്കും ഹൃദ്രോഗ ചികിത്സയ്ക്കായി വലിയ തുക ചെലവായിരുന്നു. ഇതിനുവേണ്ടി മൈക്രോ ഫിനാൻസ് യൂണിറ്റുകളിൽ നിന്നും പലിശക്കാരിൽനിന്നും…

Read More

കേരളത്തിൽ ചാവേർ ആക്രമണ പദ്ധതി: പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് എൻഐഎ കോടതി

കേരളത്തിൽ ചാവേർ ആക്രമണ പദ്ധതിയിട്ട കേസിൽ പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് കോടതി. കൊച്ചി എൻ ഐ എ കോടതിയുടേതാണ് കണ്ടെത്തൽ. പ്രതിക്കുള്ള ശിക്ഷാവിധി നാളെ വിധിക്കും. ഇയാൾക്കെതിരെ ചുമത്തിയ എല്ലാ വകുപ്പുകൾ പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. യുഎപിഎ 38,39, ഐപിസി 120 ബി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കാസർഗോഡ് ഐ എസ് കേസിൻ്റെ ഭാഗമാണ് കേസ്. 

Read More