എസ്‌ഐയുടെ ആത്മഹത്യ; പിന്നിൽ സിപിഎം നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സമ്മർദ്ദമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

കാസർകോട് ബേഡകം എസ്‌ഐ വിജയന്റെ ആത്മഹത്യയ്ക്ക് പിന്നിൽ സിപിഎം നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സമ്മർദ്ദമാണെന്ന് കാസർകോട് യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ. കുറ്റക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് നേതാവിനെതിരെ പീഡനകേസ് എടുക്കാൻ എസ്‌ഐക്കുമേൽ സമ്മർദമുണ്ടായി എന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. പൊലീസ് ക്വാർട്ടേഴ്‌സിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ്‌ഐ ഇന്നലെയാണ് മരിച്ചത്. കാസർകോട് ബേഡകം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ വിജയനെയാണ് കഴിഞ്ഞ തിങ്കളാഴ്ച വിഷം കഴിച്ച നിലയിൽ…

Read More

രോഹിത് വെമുല കേസിൽ തുടരന്വേഷണം നടത്താൻ തെലങ്കാന സർക്കാർ

വിവാദവും പ്രതിഷേധവും ശക്തമായതോടെ എച്ച്സിയുവിലെ ദളിത് വിദ്യാർഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യാക്കേസിൽ തുടരന്വേഷണം നടത്താൻ തീരുമാനിച്ച് തെലങ്കാന സർക്കാർ. നേരത്തേ കേസവസാനിപ്പിച്ച് കോടതിയിൽ നൽകിയ റിപ്പോർട്ട് തള്ളണമെന്ന് കാട്ടി കോടതിയിൽ അപേക്ഷ നൽകുമെന്ന് തെലങ്കാന ഡിജിപി രവി ഗുപ്ത വ്യക്തമാക്കി. കേസിൽ നീതിയുക്തമായ അന്വേഷണം തേടി രോഹിതിന്‍റെ അമ്മ രാധിക വെമുല തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു. എസ്‍സി, എസ്‍ടി വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാ‍ർത്ഥികൾക്ക് ആത്മാഭിമാനത്തോടെ, വിദ്യാഭ്യാസം പൂർത്തിയാക്കാനും ജാതി സെൻസസ് പ്രകാരം സംവരണാവകാശങ്ങൾ ഉറപ്പാക്കാനും…

Read More

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക ലഭിച്ചില്ല ; ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക ലഭിക്കാതെ വന്നതോടെ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം മരുതത്തൂര്‍ സ്വദേശി സോമസാഗരം [ 52 ] ആണ് മരിച്ചത്.മകളുടെ വിവാഹ ആവശ്യത്തിനും മറ്റും പെരുപഴുതൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുകയാണ് ലഭിക്കാതെ വന്നത്. കൂലിപ്പണിക്ക് പോയും കൃഷിചെയ്തുമാണ് സോമസാഗരം 5 ലക്ഷം രൂപ സഹകരണ ബാങ്കിൽ നിക്ഷേപിച്ചത്. കഴിഞ്ഞ ആറുമാസത്തിനിടെ പലതവണ പണത്തിനായി ബാങ്കിൽ കയറിയിറങ്ങിയിട്ടും ബാങ്ക് അധികൃതർ സോമസാഗരത്തെ കയ്യൊഴിയുകയായിരുന്നു. ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും ബന്ധുക്കൾ ആരോപിച്ചു. അതേസമയം കടമെടുത്തവർ…

Read More

സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിയുതിർത്ത സംഭവം; കസ്റ്റഡിയിലിരിക്കെ ആത്മഹത്യക്ക് ശ്രമിച്ച പ്രതി മരിച്ചു

ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിയുതിർത്ത കേസിൽ അറസ്റ്റിലാകുകയും തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച പ്രതി മരിച്ചു. കസ്റ്റഡിയിലിരിക്കെയാണ് പ്രതി അനുജ് തപൻ ആത്മഹത്യക്ക് ശ്രമിച്ചത്. മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റിയ അനുജ് തപൻ്റെ നില ഗുരുതരമായി തുടരുകയായിരുന്നു. തുടർന്നാണ് മരിച്ചെന്ന വാർത്ത പുറത്തുവരുന്നത്. തപനും മറ്റൊരു കൂട്ടാളിയും ചേർന്നാണ്  മുഖ്യപ്രതികൾക്ക് തോക്കുകൾ കൈമാറിയത്.  സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെച്ചവർക്ക് ആയുധം നൽകിയെന്ന കുറ്റമാണ് പൊലീസ് താപ്പനെതിരെ ചുമത്തിയിരിക്കുന്നത്. ഏപ്രിൽ25നാണ് ഇയാൾ പൊലീസ് പിടിയിലാവുന്നത്. ഇയാൾക്കൊപ്പം…

Read More

ജീവനൊടുക്കാൻ ഒന്നിച്ച് തീരുമാനം; ഭാര്യക്ക് കുരുക്കിട്ട് കൊടുത്ത് ഭർത്താവ് പിന്മാറി, അറസ്റ്റ്

യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ കെട്ടിത്തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. വെച്ചൂച്ചിറ കൊല്ലമുള സന്തോഷ് കവലയിൽ കാവുങ്കൽ സുനിൽകുമാറിന്റെ ഭാര്യ സൗമ്യയാണ് (35) മരിച്ചത്. കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങൾ കാരണമാണ് ഇരുവരും ജീവനൊടുക്കാൻ തീരുമാനിച്ചത്. എന്നാൽ, ഫാനിൽ കയർ കെട്ടി, തൂങ്ങിമരിക്കാൻ സൗമ്യക്ക് സൗകര്യം ഒരുക്കിയിട്ട് സുനിൽ പിന്മാറുകയായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഭർത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിൽ കെട്ടിത്തൂങ്ങി മരിച്ചതായി സൗമ്യയുടെ അച്ഛൻ എരുമേലി തെക്ക് എലിവാലിക്കര തൈപുരയിടത്തിൽ ശശി(61)യാണ് വെച്ചൂച്ചിറ…

Read More

ബൈക്ക് അപകടത്തിൽ മകൾ മരിച്ചു; മനംനൊന്ത് അമ്മ ജീവനൊടുക്കി

വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന മകളുടെ മരണത്തിൽ മനംനൊന്ത് അമ്മ ജീവനൊടുക്കി. 2 മാസം മുൻപു ചിറയിൻകീഴിൽ ബൈക്കപകടത്തിൽ പരുക്കേറ്റു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആലുവ യുസി കോളജ് എംബിഎ വിദ്യാർഥിനിയും മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഹനുമന്ത് നായിക്കിന്റെ മകളുമായ സ്നേഹ (സോനു–24) ആണു ശനി രാത്രി മരിച്ചത്.​​​​​​​ വിവരമറിഞ്ഞു സ്നേഹയുടെ അമ്മ ഗായത്രി (45) നെല്ലിക്കുഴി കമ്പനിപ്പടിയിലെ താമസസ്ഥലത്തു തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം മഹാരാഷ്ട്രയിലേക്കു കൊണ്ടുപോയി. 30 വർഷത്തോളമായി കോതമംഗലത്തു ജ്വല്ലറി ജീവനക്കാരനാണു…

Read More

ജോലി ലഭിക്കാത്തതിൽ നിരാശ; ചെന്നൈയിൽ ഹോട്ടലിന്റെ അഞ്ചാം നിലയിൽ നിന്നും ചാടി യുവതി ജീവനൊടുക്കി

ജോലി ലഭിക്കാത്തതിന്റെ നിരാശയിൽ 20 വയസ്സുകാരി ചെന്നൈയിലെ ഹോട്ടലിന്റെ അഞ്ചാം നിലയിൽ നിന്നു ചാടി  ജീവനൊടുക്കി. വിശാഖപട്ടണം സ്വദേശിനി മഹിമയാണു മരിച്ചത്. ബിരുദധാരിയായ യുവതി ജോലി തേടി 2 മാസം മുൻപാണു ചെന്നൈയിലെത്തിയത്.  ഷോളിംഗനല്ലൂരിലെ ആഡംബര ഹോട്ടലിലായിരുന്നു താമസം. വിവിധ സ്ഥാപനങ്ങളിൽ അഭിമുഖങ്ങൾക്കു പോയെങ്കിലും ജോലി ലഭിക്കാത്തതിൽ നിരാശയിലായിരുന്നുവെന്നും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തൊന്നും പോകാതെ മുറിയിൽ തന്നെയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Read More

കോഴിക്കോട് ആത്മഹത്യ ചെയ്ത ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ ശബ്ദ സന്ദേശം പുറത്ത്; പഞ്ചായത്ത് സെക്രട്ടറിക്ക് എതിരെ ആരോപണങ്ങൾ

കോഴിക്കോട് ആത്മഹത്യചെയ്ത ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രിയങ്കയുടെ ശബ്ദസന്ദേശം പുറത്ത്. താൻ എന്തെങ്കിലും ചെയ്താൽ ഉത്തരവാദി ചെക്യാട് പഞ്ചായത്ത് സെക്രട്ടറിയാണെന്ന് ശബ്ദ സന്ദേശത്തിൽ പറയുന്നു. അവധി അപേക്ഷ നിരന്തരം നിഷേധിച്ചത് മാനസികമായി തകർത്തെന്നും പ്രിയങ്ക പറയുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് 26കാരിയായ പ്രിയങ്കയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ അവധി അപേക്ഷ നിരസിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം. പഞ്ചായത്തിൽ അവധിക്ക് അപേക്ഷിച്ചിട്ട് അവധി നൽകിയില്ലെന്ന് പറയുന്ന കുറിപ്പ് കിടപ്പുമുറിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ജനുവരിയിൽ രാജിവെക്കാനിരുന്ന തന്നോട്…

Read More

സീറ്റ് നിഷേധിച്ചു; ആത്മഹത്യയ്ക്ക് ശ്രമിച്ച ഈറോഡ് എംപി ഗണേശമൂര്‍ത്തി ആശുപത്രിയിൽ

ഈറോഡ് എംപി ആത്മഹത്യക്ക് ശ്രമിച്ചു. ആത്മഹത്യയ്ക്ക് ശ്രമിച്ച എ.ഗണേശമൂർത്തിയെ കോയമ്പത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് എ ഗണേശമൂര്‍ത്തി. ഇന്ന് രാവിലെ 9.30ഓടെയാണ് സംഭവം. ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിര്‍ത്തുന്നത്. എംഡിഎംകെ പാര്‍ട്ടി നേതാവായ ഗണേശമൂര്‍ത്തി ഡിഎംകെ ചിഹ്നത്തിലാണ് കഴിഞ്ഞ തവണ വിജയിച്ചത്. ഇത്തവണ സഖ്യകക്ഷിയായ ഡിഎംകെ ഗണേശമൂര്‍ത്തിയ്ക്ക് സീറ്റ് നിഷേധിച്ചിരുന്നു. ഡിഎംകെ ഈറോ‍ഡ് സീറ്റ് ഏറ്റെടുക്കുകയായിരുന്നു. ഉദയനിധിയുടെ നോമിനിയായ കെഎ പ്രകാശ് ആണ്…

Read More

തൃശൂരിലെ ഡിവൈഎഫ്ഐ നേതാവ് സിപിഐഎം ഓഫീസിൽ ജീവനൊടുക്കി

തൃശൂർ കുന്നംകുളം കേച്ചേരിയിൽ ഡി വൈ എഫ് ഐ നേതാവ് പാർട്ടി ഓഫീസിൽ ജീവനൊടുക്കി. ഡി വൈ എഫ് ഐ കേച്ചേരി മേഖല പ്രസിഡന്‍റ് സുജിത്താണ് സി പി ഐ എം കേച്ചേരി ലോക്കൽ കമ്മിറ്റി ഓഫീസിൽ തൂങ്ങി മരിച്ചത്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് സുജിത്ത് ജീവനൊടുക്കിയതെന്നാണ് സൂചന. പൊലീസ് സ്ഥലത്തെത്തി മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

Read More