ഡൽഹിയിൽ മെഡിക്കൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ

ഡൽഹി മൗലാനാ ആസാദ് മെഡിക്കൽ കോളേജിൽ മെഡിക്കൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. എംഡി ഒന്നാം വർഷ വിദ്യാർഥിയായ അമിത് കുമാറിനെ(30)യാണ് ചൊവ്വാഴ്ച വൈകിട്ട് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവ് മാനസിക വൈകല്യത്തിന് ചികിത്സയിലായിരുന്നുവെന്നും ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. അമിത്തിന്റെ കുടുംബാംഗങ്ങളെ അറിയിച്ചെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.

Read More

സ്‌കൂളിൽ വ്യാജ എൻസിസി ക്യാംപ് നടത്തി വിദ്യാർഥിനികളെ പീഡിപ്പിച്ച കേസ്; മുഖ്യപ്രതി എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്തു

തമിഴ്‌നാട് കൃഷ്ണഗിരിയിൽ വ്യാജ എൻസിസി ക്യാംപ് നടത്തി 13 വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ പരിശീലകൻ ശിവരാമൻ (28) മരിച്ചു. എലിവിഷം കഴിച്ചനിലയിൽ ഇയാളെ സേലത്തെ മോഹൻ കുമാരമംഗലം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു മരണം. അറസ്റ്റിലാകുമെന്നു മനസ്സിലായതിനു പിന്നാലെ 16നും 18നും ഇയാൾ എലിവിഷം കഴിച്ചുവെന്ന് കൃഷ്ണഗിരി ജില്ലാ എസ്പി പി. തങ്കദുരൈ അറിയിച്ചു. അവശനിലയിൽ ആയതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് എലിവിഷം കഴിച്ചതായി ഇയാൾ പറഞ്ഞത്. തുടർന്ന് ബുധനാഴ്ച വൈകിട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പാർക്കൂരിനടുത്തുള്ള…

Read More

തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം ; യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ് , കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തൽ

തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ.കല്ലറ കെ.ടി.കുന്ന് സ്വദേശി വിപിനെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്നും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമായെന്നും പൊലീസ് അറിയിച്ചു. ആഗസ്റ്റ് രണ്ടിനാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read More

ഗ്രഹാം തോര്‍പ്പ് സ്വന്തം ജീവനെ‌ടുത്തതാണെന്ന് ഭാര്യയുടെ വെളിപ്പെടുത്തൽ; കാരണം വിഷാദം

മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന ഗ്രഹാം തോര്‍പ്പ് സ്വന്തം ജീവനെടുത്തതാണെന്ന വെളിപ്പെടുത്തലുമായി ഭാര്യ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തോര്‍പ്പ് കടുത്ത വിഷാദത്തിലായിരുന്നുവെന്നും ചികിത്സകളൊന്നും ഫലം കണ്ടില്ലെന്നും തോർപിന്റെ ഭാര്യ അമാൻഡ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മാനസികവും ശാരീരികവുമായി വലിയ പ്രയാസങ്ങൾ അനുഭവിക്കുകയായിരുന്നു തോര്‍പ്പ്. കുറച്ചു നാൾ കഴിഞ്ഞപ്പോഴേക്കും വിഷാദം കൂടി. അന്ന് കുടുംബം മുഴുവൻ അദ്ദേഹത്തെ പിന്തുണച്ചിരുന്നു. ഒരുപാട് ചികിത്സച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. അദ്ദേഹം ആത്മഹത്യ ചെയ്തപ്പോള്‍…

Read More

തിരികെ വന്നപ്പോൾ വീട്ടിൽ കയറ്റിയില്ല; ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കി

ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ ജീവനൊടുക്കി. ഗുജറാത്തിലെ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ സെക്രട്ടറി രൺജീത് കുമാറിന്റെ ഭാര്യ സൂര്യ ജയ്(45) ആണ് മരിച്ചത്. ശനിയാഴ്ച വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ ഞായറാഴ്ച മരിക്കുകയായിരുന്നു. ഐ.എ.എസ്. ഉദ്യോഗസ്ഥനായ രൺജീത് കുമാറിന്റെ ഗാന്ധിനഗർ സെക്ടർ 19-ലെ വീട്ടിൽവെച്ചാണ് സൂര്യ വിഷംകഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലടക്കം ഉൾപ്പെട്ട സൂര്യ തിരികെ ഭർത്താവിനൊപ്പം താമസിക്കാനെത്തിയപ്പോൾ ഇവരെ വീട്ടിൽ പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല. ഇതോടെയാണ് യുവതി…

Read More

സഹപ്രവർത്തകരുടെ ബോഡിഷെയ്മിങ്ങും കളിയാക്കലുകളും; ഉത്തർപ്രദേശിൽ ബാങ്ക് ജീവനക്കാരി ജീവനൊടുക്കി

ഉത്തർപ്രദേശിൽ ബാങ്ക് ജീവനക്കാരിയുടെ ആത്മഹത്യയ്ക്ക് കാരണം ജോലിസ്ഥലത്തെ മാനസികപീഡനമെന്ന് പോലീസ്. ഗാസിയാബാദ് സ്വദേശി ശിവാനി ത്യാഗി(27) ജീവനൊടുക്കിയ സംഭവത്തിലാണ് പോലീസിന്റെ വെളിപ്പെടുത്തൽ. ജോലിസ്ഥലത്ത് സഹപ്രവർത്തകരുടെ ബോഡിഷെയ്മിങ്ങും കളിയാക്കലുകളും മാനസികപീഡനവും സഹിക്കവയ്യാതെയാണ് യുവതി ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്. ആറുമാസത്തോളമായി സഹപ്രവർത്തകരുടെ ഉപദ്രവം തുടരുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഗാസിയാബാദ് സ്വദേശിയായ ശിവാനി നോയിഡയിലെ ആക്സിസ് ബാങ്ക് ശാഖയിൽ കസ്റ്റമർ റിലേഷൻഷിപ്പ് മാനേജരായിരുന്നു ശിവാനി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതിയെ ഗാസിയാബാദിലെ വീട്ടിൽ ജീവനൊടുക്കിയനിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ യുവതിയുടെ മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പും…

Read More

10 ലക്ഷം കടബാധ്യത; മലമ്പുഴയിൽ പച്ചക്കറി കർഷകൻ ജീവനൊടുക്കി

മലമ്പുഴയിൽ കർഷകൻ ജീവനൊടുക്കി. പച്ചക്കറി കർഷകനായ പി.കെ വിജയനാണ് കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയത്. കൃഷി ആവശ്യങ്ങൾക്കായി വിവിധ ബാങ്കുകളിൽ നിന്നായി 10 ലക്ഷം രൂപ വിജയൻ കടമെടുത്തിരുന്നു. പച്ചക്കറി കൃഷി നഷ്ടത്തിലായതോടെ തിരിച്ചടവ് പലപ്പോഴും മുടങ്ങി. ഇതിൻ്റെ മാനസിക പ്രശ്നത്തിലാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു.  

Read More

സംസ്ഥാനത്ത് അഞ്ചു വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 88 പോലീസുകാർ; അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്നുവെന്ന് പ്രതിപക്ഷം

സംസ്ഥാനത്തെ പൊലീസുദ്യോഗസ്ഥരുടെ ജോലിഭാരവും മാനസീക സമ്മർദ്ദവും നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. അഞ്ചു വർഷത്തിനിടെ എൺപത്തിയെട്ട് പോലീസുകാർ ആത്മഹത്യ ചെയ്തു. ആറു ദിവസത്തിനുള്ളിൽ അഞ്ചു പോലീസുകാർ ആത്മഹത്യ ചെയ്തു. പുതിയ പദ്ധതികൾ പ്രഖ്യാപിച്ചാലും പഴയ അംഗബലമേ പൊലീസിലുള്ളൂവെന്ന് അടിയന്തരപ്രമേയ നോട്ടീസ് കൊണ്ടുവന്ന പിസി വിഷ്ണുനാഥ് പറഞ്ഞു. 44 പേരെ വെച്ചാണ് 118 പോലീസുകാർ ചെയ്യേണ്ട ജോലി ഒരു സ്റ്റേഷനിൽ നടത്തുന്നത്. വനിതാ പോലീസുകാർക്ക് ആവശ്യമായ റെസ്റ്റ് റൂമുകൾ പോലുമില്ല. ഇടുങ്ങിയ മുറികളാണ് എല്ലാ പോലീസ് സ്റ്റേഷനുകളും. മരിച്ച ജോബിദാസ്…

Read More

പാലക്കാട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് മെഡിക്കൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥി വിഷ്ണുവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി 11 മണിയോടെയായിരുന്നു സംഭവം. സഹപാഠികൾ ഭക്ഷണം കഴിച്ച് തിരികെ വന്നപ്പോൾ വിഷ്ണുവിനെ മുറിയിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാനസികമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായിട്ടാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Read More

തിരുവനന്തപുരത്തെ 13കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

 വെള്ളറടയില്‍ മരിച്ച13 വയസുകാരൻ്റേത് തൂങ്ങി മരണമെന്ന് പ്രഥമിക നിഗമനം. കുട്ടിയുടെ കൈകൾ കൂട്ടി കെട്ടിയ നിലയിൽ അല്ലെന്നാണ് വിവരം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിലേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഭിലേഷിൻ്റെ മരണത്തിൽ ദുരൂഹത തുടരുന്നതായും അന്വേഷണ ഉദ്യോ​ഗസ്ഥർ അറിയിച്ചു. സംഭവത്തിൽ പ്രഥമദൃഷ്ട്യയാൽ തെളിവില്ലെന്ന് പൊലീസ് പറഞ്ഞു. അഭിലേഷിൻ്റെ അപ്പൂപ്പൻ പുറത്ത് ഇറങ്ങി അര മണിക്കൂറിനുള്ളിലാണ് മരണം സംഭവിച്ചത്. റൂമിൽ ആരും കയറിയ ലക്ഷണം ഇല്ല. കാലുകൾ രണ്ടും നിലത്ത് മുട്ടിയ നിലയിലാണ് കണ്ടെത്തിയത്. വീടിന്റെ രണ്ടാമത്തെ നിലയിലെ…

Read More