
അമല്‍ജ്യോതി കോളേജില്‍ സമരംചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
അമല്‍ജ്യോതി കോളേജില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. ചീഫ് വിപ്പിനെ തടഞ്ഞതിനാണ് കണ്ടാലറിയുന്ന 50 പേര്‍ക്കെതിരെ പോലീസ് കേസെടുത്തത്. ചീഫ് വിപ്പിനെയും ഡി.വൈ.എസ്.പിയേയും തടഞ്ഞു എന്ന് ചൂണ്ടിക്കാട്ടി സ്വമേധയായാണ് കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തത്. എഫ്.ഐ.ആര്‍. കോടതിയില്‍ സമര്‍പ്പിച്ചതായാണ് വിവരം. എന്നാല്‍, വിദ്യാര്‍ഥികള്‍ക്കെതിരെ അവരുടെ ഭാവിയെ ബാധിക്കുന്ന യാതൊരു നടപടിയും പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകില്ല എന്ന് കഴിഞ്ഞ ദിവസം കോട്ടയം എസ്.പി ഉറപ്പുനല്‍കിയിരുന്നു. വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്ത നടപടി പരിശോധിക്കുമെന്നും അതിനു ശേഷം വേണ്ട…