
കാമുകനെ അമ്മാവന്‍ വെട്ടിക്കൊന്നു; 18കാരി ജീവനൊടുക്കി
പിറന്നാള്‍ ആഘോഷിക്കാന്‍ വന്ന യുവാവിനെ കാമുകിയുടെ അമ്മാവന്‍ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടല്‍മാറുംമുന്‍പേ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ചെട്ടിപാളയം മയിലാടുംപാറയില്‍ ധന്യയാണ് (18) ആത്മഹത്യ ചെയ്തത്. ധന്യയുടെ കാമുകന്‍ സുന്ദരാപുരം ഗാന്ധിനഗറിലെ പ്രശാന്ത് (21) ജൂണ്‍ അഞ്ചിനാണ് കൊല്ലപ്പെട്ടത്. അന്നേദിവസം അര്‍ധരാത്രിയോടെ സുഹൃത്തുക്കളുമായി ധന്യയുടെ വീട്ടില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ ചെന്ന പ്രശാന്തും ധന്യയുടെ അമ്മാവനും തമ്മില്‍ വഴക്കുണ്ടായി. വഴക്കിനിടെ അമ്മാവന്‍ വിഗ്‌നേഷ് കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ധന്യയുടെ കണ്‍മുന്നില്‍വെച്ചാണ് സംഭവം നടന്നത്. സംഭവത്തില്‍ വിഗ്‌നേഷിനെ ചെട്ടിപാളയം പോലീസ് അറസ്റ്റ് ചെയ്തിരുന്നു….