സൈബർസെല്ലിന്റെ പേരിൽ പണം ആവശ്യപ്പെട്ട് ഭീഷണി: കോഴിക്കോട്ട് വിദ്യാർഥി ജീവനൊടുക്കി

സൈബര്‍സെല്ലിന്റെ പേരില്‍ ലാപ്ടോപ്പില്‍ വ്യാജസന്ദേശം ലഭിച്ച വിദ്യാര്‍ഥി ജീവനൊടുക്കി. കോഴിക്കോട് സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ആദിനാഥാണ് (16) മരിച്ചത്. കുട്ടിയെ ബുധനാഴ്ച കോഴിക്കോട് ചേവായൂരിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലാപ്ടോപ്പില്‍ സിനിമ കാണുന്നതിനിടയില്‍ 33,900 രൂപ അടയ്ക്കണം എന്നായിരുന്നു സന്ദേശം വന്നത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയോട് സാമ്യമുള്ള സൈറ്റ് ഉപയോഗിച്ചാണ് ഹാക്കര്‍ വിദ്യാര്‍ഥിയോട് പണം ആവശ്യപ്പെട്ടത്. ബ്രൗസര്‍ ലോക്ക് ചെയ്‌തെന്നും കംപ്യൂട്ടര്‍ ബ്ലോക്ക് ചെയ്‌തെന്നുമുള്ള സന്ദേശത്തോടെയുമാണ് വ്യാജ എന്‍.സി.ആര്‍.ബി….

Read More

വ്യാപാരിയുടെ ആത്മഹത്യ; ബാങ്ക് ജീവനക്കാർ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് കുടുംബം

കോട്ടയം അയ്മനം കുടയംപടിയിലെ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്കിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കോട്ടയം അയ്മനം കുടയംപടിയിലെ വ്യാപാരി ബിനു കെ.സി. (50) ഇന്നലെ ഉച്ചയോടെയാണ് ആത്മഹത്യ ചെയ്തത്. കർണാടക ബാങ്കിന്റെ നിരന്തര ഭീഷണിയെ തുടർന്നാണ് ബിനു ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ഗുരുതര ആരോപണം. കുടയംപടി ജങ്ഷനിൽ ചെരിപ്പ് കട നടത്തുകയായിരുന്നു ബിനു. മൃതദേഹവുമായി ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്നാണ് കുടുംബത്തിന്റെ നിലപാട്. ലോൺ തിരിച്ചടവിന് സാവകാശം ചോദിച്ചെങ്കിലും ബാങ്ക് നൽകിയില്ലെന്നും, വീട്ടിൽവന്ന് അപമാനിക്കരുതെന്ന് അഭ്യർഥിച്ചെങ്കിലും…

Read More

വീട്ടിൽ ജപ്തി നോട്ടിസ് പതിച്ചു; മൂന്നംഗ കുടുംബം ആത്മഹത്യായ്ക്ക് ശ്രമിച്ചു

കൊരട്ടി കാതിക്കുടത്ത് മൂന്നംഗ കുടുംബത്തെ ഉറക്കഗുളിക കഴിച്ച് അവശനിലയിൽ കണ്ടെത്തി. കാതിക്കുടം സ്വദേശി തങ്കമണി (69) , മരുമകൾ ഭാഗ്യലക്ഷ്മി (48), അതുൽ കൃഷ്ണ (10) എന്നിവരെയാണ് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. പായസത്തിൽ ഉറക്കഗുളിക കലർത്തി കഴിച്ചതാണെന്നാണ് പുറത്തുവരുന്ന സൂചന.  ഈ കുടുംബം സഹകരണ ബാങ്കിൽ നിന്ന് 22 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയപ്പോൾ ജപ്തിയായി മാറുകയായിരുന്നു. ഇതിനായി വീട്ടിൽ നോട്ടിസ് പതിച്ചിരുന്നു. ഇതിൽ മനംനൊന്താണ് കുടുംബത്തിന്റെ പ്രവൃത്തിയെന്നാണ് കരുതുന്നത്. 10 വയസ്സുകാരനായ അതുൽ കൃഷ്ണ…

Read More

ഭാര്യ കൂട്ടബലാത്സംഗത്തിന് ഇരയായി; ദമ്പതികൾ ആത്മഹത്യ ചെയ്തു

ഭാര്യ കൂട്ടബലാത്സംഗത്തിന് ഇരയായതിനു പിന്നാലെ ദമ്പതികൾ വിഷം കഴിച്ചു ജീവനൊടുക്കി. ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലാണു സംഭവം. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇരുവരും വിഷം കഴിച്ചത്. ഭർത്താവ് അന്നുതന്നെ മരിച്ചു. ഗൊരക്പുരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഭാര്യയും മരിച്ചു. വിഷം കഴിക്കുന്നതിനു മുമ്പ് തങ്ങളെ ഉപദ്രവിച്ചവരുടെ പേരുകൾ വിഡിയോ സന്ദേശത്തിലൂടെ ദമ്പതികൾ വെളിപ്പെടുത്തിയിരുന്നു. യുവാവിന്റെ സഹോദരന്റെ പരാതിയിൽ രണ്ടു പേർക്കെതിരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തു. ആദർശ് (25), ത്രിലോകി (45) എന്നിവരാണ് അറസ്റ്റിലായത്. അന്വേഷണം തുടരുകയാണ്. വസ്തു…

Read More

നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ മരിച്ച നിലയിൽ

തമിഴ് നടനും സംഗീത സംവിധായകനും നിർമാതാവുമായ വിജയ് ആന്റണിയുടെ മകൾ മരിച്ച നിലയിൽ. പ്ലസ്ടു വിദ്യാർത്ഥിനിയായ മീരയെ(16) ആണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നു പുലർച്ചെ മൂന്നിന് ചെന്നൈ ആൽവാർപേട്ടിലെ ടി.ടി.കെ റോഡിലുള്ള വീട്ടിലാണു മുറിക്കകത്ത് കുട്ടിയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ മൈലാപൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ മൈലാപൂർ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്. മീര മാനസിക പിരിമുറുക്കത്തിനുള്ള മരുന്ന് കഴിക്കുന്നുണ്ടെന്നാണു പുറത്തുവരുന്ന…

Read More

‘ആട്ടും തുപ്പും സഹിച്ച് മക്കൾ ജീവിക്കേണ്ട, കടത്തിന് മേൽ കടം’; ദമ്പതിമാരുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

കടമക്കുടിയിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തി ദമ്പതിമാർ ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാകുറിപ്പ് പുറത്ത്. കടത്തിന് മേൽ കടമായതിനാൽ ജീവിതം മടുത്തുവെന്നും ഞങ്ങളുടെ മരണത്തിൽ ഞങ്ങൾ മാത്രമാണ് ഉത്തരവാദികളെന്നും കുറിപ്പിൽ പറയുന്നു. ദമ്പതിമാരായ നിജോയും ശില്പയും ചേർന്നാണ് ആത്മഹത്യാ കുറിപ്പ് എഴുതിയിരിക്കുന്നതെന്നാണ് വിവരം. ആത്മഹത്യാകുറിപ്പിന്റെ പശ്ചതാത്തലത്തിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇവരുടെ കടങ്ങളെക്കുറിച്ച് പോലീസിന് കൂടുതൽ കാര്യങ്ങൾ ലഭിച്ചതായാണ് വിവരം. ബാങ്കുകളിലും മറ്റും സാമ്പത്തികബാധ്യതകൾ ഉണ്ട്. ഇവർക്ക് അക്കൗണ്ട് ഉള്ള ബാങ്ക് വഴി നിരവധി യു.പി.ഐ. ഇടപാടുകൾ നടന്നിട്ടുണ്ട്. കൂടുതൽ…

Read More

മരിച്ചവരെ വിടാതെ ഓൺലൈൻ ലോൺ ആപ്പ്; യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഇന്നും അയച്ചു

ഓൺലൈൻ ആപ്പ് വായ്പ്പ സംഘം ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത കടമക്കുടിയിലെ ദമ്പതികളെ മരണ ശേഷവും വിടാതെ ലോൺ ആപ്പുകൾ. മോർഫ് ചെയ്ത അശ്ലീല ഫോട്ടോ അയച്ച് ലോൺ ആപ്പുകളുടെ ഭീഷണി തുടരുകയാണ്. മരിച്ച നിജോയുടെ ഭാര്യയുടെ മോർഫ് ചെയ്ത ഫോട്ടോകളാണ് ബന്ധുക്കൾക്ക് അയച്ചത്. ഇന്ന് രാവിലെയും ബന്ധുക്കളുടെ ഫോണുകളിൽ ഫോട്ടോകളെത്തിയെന്ന് ബന്ധുക്കൾ പറഞ്ഞു. കൂട്ട ആത്മഹത്യയിൽ ഓൺലൈൻ ആപ്പിനെതിരെ വരാപ്പുഴ പൊലീസ്  കേസ് എടുത്തിട്ടുണ്ട്.  എണാകുളം ജില്ലയിലെ കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാല്…

Read More

എറണാകുളം കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ

കൊച്ചി കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി. കടമക്കുടി മാടശ്ശേരി നിജോ (39) ഭാര്യ ശിൽപ, മക്കൾ ഏബൽ (7), ആരോൺ(5) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മിജോയ്ക്ക് സാമ്പത്തിക ബാധ്യതയുളളതായി ബന്ധുക്കൾ പറ‍ഞ്ഞു. ശിൽപ ഇറ്റലിയിൽ ജോലിക്കു പോകാൻ 20 ലക്ഷത്തോളം രൂപ ചിലവായി. എന്നാൽ അവിടെ നിന്ന് ജോലി ശരിയാകാതെ തിരിച്ചു വരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതയുളളതായി ബന്ധുക്കൾ പറഞ്ഞു.

Read More

പുലി ചത്ത കേസിൽ ചോദ്യം ചെയ്തു; ജീവനൊടുക്കി ടാപ്പിംഗ് തൊഴിലാളി

പുലി ചത്ത കേസുമായി ബന്ധപ്പെട്ട് വനംവകുപ്പ് ചോദ്യം ചെയ്തതിന് പിന്നാലെ ആത്മഹത്യ ചെയ്ത് ടാപ്പിംഗ് തൊഴിലാളി. പാലക്കാട് മംഗലം ഡാമിനടുത്തെ ഓടംതോട് സ്വദേശി സജീവിനെയാണ് വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. 54 വയസായിരുന്നു പ്രായം. വനം വകുപ്പിന്റെ മാനസിക പീഡനവും ഭീഷണിയും മൂലമാണ് സജീവ് ജീവനൊടുക്കിയത് എന്ന് ആരോപിച്ച് പ്രദേശത്തെ കർഷകർ അടക്കം നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇവർ മൃതദേഹവുമായി വനം വകുപ്പ് ഓഫീസ് ഉപരോധിച്ചു.മംഗലം ഡാം ഫോറസ്റ്റ് സ്റ്റേഷന് മുന്നിലാണ് പ്രതിഷേധം. കഴിഞ്ഞമാസം ഓടംതോടിലെ…

Read More

ഒരു കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്തു; ,സാമ്പത്തിക പ്രതിസന്ധിയെന്ന് നിഗമനം

എറണാകുളം ആലുവ കുറമശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറുമശേരി സ്വദേശികളായ ദമ്പതികളും മകനുമാണ് മരിച്ചത്. കുറുമശേരി സ്വദേശി ഗോപി, ഭാര്യ ഷീല , മകൻ ഷിബിൻ എന്നിവരാണ് മരിച്ചത്. മകന്റെ സാമ്പത്തിക ബാധ്യതയാണ് കുടുംബത്തെ കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. അയല്‍വാസികളാണ് വിവരം പോലീസില്‍ അറിയിച്ചത്. ചെങ്ങമനാട് പൊലീസ് അന്വേഷണം നടത്തിവരുകയാണ്.സാമ്പത്തിക പ്രതിസന്ധി മൂലം വലിയ മാനസിക വിഷമത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Read More