
നവീൻ ബാബുവിന്റെ ആത്മഹത്യയിൽ ദിവ്യക്കെതിരേ കേസെടുക്കാതെ പോലീസ്; പ്രശാന്തനെതിരേ വകുപ്പതല അന്വേഷണം
നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പി.പി ദിവ്യക്കെതിരേ കേസെടുക്കാതെ പോലീസ്. നവീൻ ബാബുവിന്റെ സഹോദരൻ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ടെന്നാണ് കണ്ണൂർ ടൗൺ പോലീസ് പറയുന്നത്. ദിവ്യയുടെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും. അതേസമയം പരാതിക്കാരനായ പ്രശാന്തനെതിരേ വകുപ്പ് തല അന്വേഷണത്തിനും നീക്കമുണ്ട്. പരാതി നൽകി ഒരു ദിവസത്തിന് ശേഷമാണ് പി.പി ദിവ്യയുടെ മൊഴിയെടുക്കാൻ പോലീസ് ഒരുങ്ങുന്നത്. നവീൻ ബാബുവിന്റെ സുഹൃത്തുക്കളുടെ മൊഴി കൂടെ രേഖപ്പെടുത്തിയേക്കും. ദിവ്യയുടെ വാക്കുകളിലൂടെയുണ്ടായ മാനസിക വിഷമത്തെ കുറിച്ച് അദ്ദേഹം സുഹൃത്തുക്കളോട് എന്തെങ്കിലും പങ്കുവെച്ചിരുന്നോ…