വയനാട് കളക്ടറേറ്റിന് മുന്നിൽ ആത്മഹത്യാശ്രമം ; ജീവനൊടുക്കാൻ ശ്രമിച്ചത് 9 വർഷമായി സമരം ചെയ്യുന്ന ജയിംസ്

വയനാട് കളക്ടറേറ്റിന് മുന്നിൽ ആത്മഹത്യാശ്രമം. കലക്ടറേറ്റിനു മുന്നിൽ കഴിഞ്ഞ 9 വർഷമായി ഭൂമിപ്രശ്നത്തിൽ സമരം നടത്തുന്ന ജെയിംസ് കാഞ്ഞിരത്തിനാൽ ആണ് പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത്. മുസ്ലിം ലീഗ് നടത്തിയ സമരത്തിനിടെ ഇദ്ദേഹത്തിന്റെ സമരപ്പന്തലിന്റെ ഒരു ഭാഗം പൊളിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ ആത്മഹത്യാശ്രമം നടത്തിയത്. പോലീസും പ്രവർത്തകരും ഇടപെട്ട് രം​ഗം ശാന്തരാക്കി. സമരപ്പന്തൽ പുനസ്ഥാപിച്ചു നൽകി. വനംവകുപ്പ് അന്യായമായി തട്ടിയെടുത്ത 12 ഏക്കർ ഭൂമി വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടാണ് കാഞ്ഞിരത്തിനാൽ കുടുംബം സമരം ചെയ്യുന്നത്….

Read More

ഉറക്കഗുളിക കഴിച്ചു; അലൻ ഷുഹൈബ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരങ്കാവ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതി അലൻ ഷുഹൈബ് അവശനിലയിൽ ആശുപത്രിയിൽ. ഇന്നലെ രാത്രിയോടെ അമിത അളവിൽ ഉറക്കഗുളിക കഴിച്ച നിലയിൽ ഫ്ലാറ്റിൽ കണ്ടെത്തിയതിനെ തുടർന്നാണ് അലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആത്മഹത്യാ ശ്രമമാണെന്നാണ് പൊലീസ് നൽകുന്ന വിവരം. കൊച്ചി ഇടച്ചിറ എന്ന സ്ഥലത്തെ ഫ്ലാറ്റിൽ അവശനിലയിൽ കണ്ടതിനെ തുടർന്ന് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അലൻ ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ…

Read More

മൊബൈൽ ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; പരാക്രമത്തിന് കാരണം ലഹരി

തലസ്ഥാനത്ത് ഇന്ന് രാവിലെയായിരുന്നു സംഭവം. പന്നിയോട് സ്വദേശി കിരൺ കുമാറാണ് ലഹരി കിട്ടാതെ വന്നതോടെ പന്നിയോട് ആർസി പള്ളിക്ക് സമീപമുള്ള മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.ടവറിന് മുകളിൽ കയറിയ യുവാവ് ലഹരി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. നാട്ടുകാർ സംഭവം ഉടൻ പൊലീസിനേയും അഗ്നി രക്ഷാസേനയേയും അറിയിച്ചതിനെ തുടർന്ന് അവർ സ്ഥലത്ത് എത്തി. പൊലീസും അഗ്നിരക്ഷാ സേനയും ഒരു മണിക്കൂറോളം ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ശേഷം യുവാവിന്റെ സുഹൃത്തുക്കൾ സ്ഥലത്തെത്തി. കഴിഞ്ഞ ദിവസം…

Read More

ഗ്രീഷ്മയ്‌ക്കെതിരേ ആത്മഹത്യാശ്രമത്തിന് കേസെടുത്തു

പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയ്‌ക്കെതിരെ വീണ്ടും കേസ്. ആത്മഹത്യാ ശ്രമത്തിന് നെടുമങ്ങാട് പൊലീസാണ് കേസെടുത്തത്. ഇന്നലെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന അണുനാശിനി കുടിച്ച ഗ്രീഷ്മയെ ദേഹാസ്വാസ്ഥ്യവും ഛർദ്ദിയുമുണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപതിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില തൃപ്തികരമാണ്.  വിശദമായ ചോദ്യം ചെയ്യലിനായി ഗ്രീഷ്മയെ രാവിലെയാണ് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ചോദ്യം ചെയ്യലിനിടെ ഗ്രീഷ്മ ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞു. ശുചിമുറിയിൽ കയറി അണുനാശിനി കുടിക്കുകയായിരുന്നു എന്നാണു പൊലീസ് പറയുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ…

Read More