
സുഹാർ – അബൂദാബി റെയിൽവേ ; 150 കോടി ഡോളറിൻ്റെ കരാറിൽ ഒപ്പിട്ടു
ഒമാനെയും യു.എ.ഇയെയും ബന്ധിപ്പിക്കുന്ന ഹഫീത് റെയിൽ നിർമാണങ്ങൾക്ക് കരുത്ത് പകർന്ന് സാമ്പത്തിക കരാറുകളിൽ ഒപ്പവെച്ചു. അബൂദബിയിൽ നടക്കുന്ന ഗ്ലോബൽ റെയിൽ എക്സിബിഷന്റെ ആദ്യ ദിനത്തിൽ 150 കോടി ഡോളറിന്റെ കരാറിലാണ് ഹഫീത് റെയിൽ അധികൃതർ എത്തിയത്. പ്രാദേശിക, അന്തർദേശീയ ബാങ്കുകൾക്ക് പുറമെ ഒമാനി, ഇമാറാത്തി ബാങ്കുകളിൽ നിന്നുമാണ് ഇത്രയും ധനസഹായം. ഇത്തിഹാദ് റെയിൽ ഡയറക്ടർ ബോർഡ് ചെയർമാനുമായ ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്. പ്രദേശത്തിന്റെ ഗതാഗത-ലോജിസ്റ്റിക് മേഖലയിൽ…