ഗൾഫ് രാജ്യങ്ങളിൽ കനത്ത ചൂടിന് ആശ്വാസമെത്തുന്നു ; സുഹൈൽ നക്ഷത്രം നാളെ ഉദിക്കുമെന്ന് റിപ്പോർട്ടുകൾ

കനത്ത ചൂടിന് ആശ്വാസമാകാന്‍ സുഹൈൽ നക്ഷത്രം ശനിയാഴ്ച ഉദിക്കും. സുഹൈൽ നക്ഷത്രം ഉദിക്കുന്നതോടെ ചൂടിന് ശമനമാകുമെന്ന് കാലാവസ്ഥ കേന്ദ്രങ്ങള്‍ പറയുന്നു. ഈ വര്‍ഷത്തെ സുഹൈല്‍ നക്ഷത്രം ഓഗസ്റ്റ് 24 ശനിയാഴ്ച ഉദിക്കുമെന്ന് ഖത്തര്‍ കണ്ടര്‍ ഹൗസ് അറിയിച്ചു. ഇതോടെ ഖത്തറിലും മറ്റ് ജിസിസി രാജ്യങ്ങളിലും സുഹൈല്‍ സീസണിന് തുടക്കമാകും. ഗോളശാസ്ട്രജ്ഞരുടെ ഭാഷയിലെ ‘കാനോപസ് സ്റ്റാര്‍’ ആണ് സുഹൈല്‍ നക്ഷത്രം എന്ന പേരില്‍ അറബ് മേഖലയില്‍ അറിയപ്പെടുന്നത്. സുഹൈല്‍ നക്ഷത്രം ഉദിക്കുന്നത് ചൂടിന് ആശ്വാസമായി മാത്രമല്ല പുതിയ കാര്‍ഷിക…

Read More

‘സുഹൈൽ’ വൈകാതെ ഉദിക്കും; താപനില താഴ്ന്നുതുടങ്ങും

യുഎഇയിൽ ‘സുഹൈൽ’ നക്ഷത്രം രണ്ടാഴ്ചക്കകം പ്രത്യക്ഷപ്പെടും. പരമ്പരാഗതമായി അറബ് സമൂഹം കാലാവസ്ഥ മാറ്റത്തിൻറെ ചിഹ്നമായാണ് നക്ഷത്രം ഉദിക്കുന്നതിനെ വിലയിരുത്തുന്നത്. സുഹൈൽ ഉദിക്കുന്നതോടെ രാത്രികാലങ്ങളിലെ ചൂടാണ് ആദ്യഘട്ടത്തിൽ കുറയുക. പിന്നീട് പതിയെ കാലാവസ്ഥ ശൈത്യത്തിന് വഴിമാറും. ആഗസ്റ്റ് 24ന് സുഹൈൽ പ്രത്യക്ഷപ്പെടുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹീം അൽ ജർവാൻ പറഞ്ഞു. സുഹൈൽ പ്രത്യക്ഷപ്പെട്ട ശേഷം മേഖലയിൽ ഏകദേശം 40 ദിവസത്തെ ‘സുഫ്‌രിയ’ എന്നറിയപ്പെടുന്ന പരിവർത്തന കാലാവസ്ഥയാണ് അനുഭവപ്പെടുക. തീവ്രമായ വേനൽക്കാലത്തിനും ശൈത്യത്തിനും ഇടയിലുള്ള കാലമാണിത്. പിന്നീട്…

Read More

സുഹൈൽ നക്ഷത്രം ഉദിച്ചു; കൊടും ചൂടിന് ശമനമാകും

സുഹൈൽ നക്ഷത്രം ഉദിച്ചതോടെ കൊടും ചൂടിന് ശമനമാകും. 53 ദിവസം നീണ്ടു നില്‍ക്കുന്ന സുഹൈല്‍ സീസണിന്റെ തുടക്കമായാണ് സുഹൈല്‍ നക്ഷത്രത്തിന്റെ വരവ് കണക്കാക്കുന്നത്. കിഴക്കുപടിഞ്ഞാറന്‍ ചക്രവാളത്തിലാണ് സുഹൈല്‍ തെളിഞ്ഞത്. രാജ്യാന്തര വാന നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക് പ്രകാരം സിറിയസിന് ശേഷം രാത്രി ആകാശത്ത് ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ് സുഹൈല്‍. ഭൂമിയില്‍ നിന്ന് 313 പ്രകാശവര്‍ഷം അകലെയാണിത്. അറബ് രാജ്യങ്ങളില്‍ മത്സ്യബന്ധനത്തിനും കൃഷിക്കും അനുയോജ്യമായ സമയം നിശ്ചയിക്കുന്നത് സുഹൈല്‍ നക്ഷത്രത്തെ ആശ്രയിച്ചാണ്. കൊടും വേനലില്‍ ചുട്ടുപൊള്ളുന്ന യു.എ.ഇ.യിലെ…

Read More